മോഹന്‍ലാലിന്‍റെ ക്യാമറയില്‍ പതിഞ്ഞ രജനീകാന്ത്; ചിത്രം വൈറല്‍

മോഹന്‍ലാലിന്‍റെ പേഴ്സണല്‍ ഡിസൈനറും സ്റ്റൈലിസ്റ്റുമായ ജിഷാദ് ഷംസുദ്ദീനാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്

Update: 2023-01-10 05:52 GMT

മോഹന്‍ലാലും രജനീകാന്തും

മോഹന്‍ലാലും രജനീകാന്തും ഒരുമിക്കുന്നുവെന്ന വാര്‍ത്തയെ ആരാധകര്‍ ആവേശത്തേടെയാണ് സ്വീകരിച്ചിരിക്കുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ എന്ന ചിത്രത്തില്‍ ലാല്‍ അതിഥി വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ജയിലറുടെ സെറ്റില്‍ നിന്നുള്ള ഒരു ചിത്രമാണ് വൈറലാകുന്നത്.

മോഹന്‍ലാലിന്‍റെ പേഴ്സണല്‍ ഡിസൈനറും സ്റ്റൈലിസ്റ്റുമായ ജിഷാദ് ഷംസുദ്ദീനാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. രജനീകാന്തും ജിഷാദും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പകര്‍ത്തിയത് മോഹന്‍ലാലാണ്. രജനികാന്ത് സാറിനൊപ്പമുള്ള മില്യൺ ഡോളർ നിമിഷം സൂപ്പർസ്റ്റാർ മോഹൻലാൽ സാർ പകർത്തിയപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

Advertising
Advertising

ബീസ്റ്റ് എന്ന ചിത്രത്തിനു ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ജയിലര്‍. രമ്യ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവ രാജ്കുമാര്‍, വസന്ത് രവി, വിനായകന്‍,യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങള്‍. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലൈനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 14ന് ജയിലര്‍ തിയറ്ററുകളിലെത്തും. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News