സിനിമയിൽ വീണ്ടും സജീവമാകാൻ ശ്രീനിവാസൻ; 'ആപ്പ് കൈസേ ഹോ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Update: 2022-12-31 07:37 GMT

ധ്യാൻ ശ്രീനിവാസൻ തിരക്കഥയൊരുക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന 'ആപ്പ് കൈസേ ഹോ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മാനുവൽ ക്രൂസ് ഡാർവിനും അംജിത്തും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ആപ്പ് കൈസേ ഹോ'. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അജു വർഗീസ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യദർശൻ, സഞ്ജു ശിവറാം, ജൂഡ് ആന്റണി, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിൻ ബിനോ, സുരഭി സന്തോഷ്, തൻവി റാം, വിജിത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് 'ആപ്പ് കൈസേ ഹോ'. ശ്രീനിവാസനും ധ്യാനും വീണ്ടും ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

Advertising
Advertising

ഡാനി ഡാർവിൻ, ഡോണി ഡാർവിൻ, പവി ജുവൈസ് എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. അഖിൽ ജോർജാണ് ഛായാഗ്രഹണം. മനു മഞ്ജിത്ത്, സ്വാതി ദാസ് എന്നിവരുടെ വരികൾക്ക് ഡാൻ വിൻസെന്റ്, ആനന്ദ് മധുസൂദനൻ എന്നിവരാണ് സംഗീതം പകരുന്നത്. വിനയൻ എം.ജെയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. പശ്ചാത്തല സംഗീതം ആനന്ദ് മധുസൂദനൻ, പ്രൊ. കൺട്രോളർ- സജീവ് ചന്തിരൂർ, ആർട്ട്- അസീസ് കരുവാരക്കുണ്ട്, സിഎഡി- ദിനിൽ ബാബു, കോസ്റ്റിയൂം- ഷാജി ചാലക്കുടി, മേക്കപ്പ്- വിപിൻ ഓമനശ്ശേരി, സ്റ്റിൽസ്- സജിൻ, അനിജ, പബ്ലിസിറ്റി ഡിസൈൻസ്-യെല്ലോ ടൂത്ത്സ്. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, അഭിലാഷ് ശ്രീരംഗൻ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News