ശ്വേത മേനോന് 176, നിവിന്‍ പോളിക്ക് 158; അമ്മ തെരഞ്ഞെടുപ്പില്‍ താരങ്ങള്‍ക്ക് ലഭിച്ച വോട്ടുകള്‍ ഇങ്ങനെ...

അമ്മ പ്രസിഡന്‍റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു

Update: 2021-12-21 08:15 GMT
Editor : Jaisy Thomas | By : Web Desk

താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ നടന്നത്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ്.  വളരെ ആവേശകരമായ പോരാട്ടത്തില്‍ മുന്‍പില്ലാത്ത വിധം താരങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നു. 312 അംഗങ്ങള്‍ വോട്ട് ചെയ്തു.  അമ്മ പ്രസിഡന്‍റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിദ്ദീഖ് ട്രഷററായും ജയസൂര്യ ജോയിന്‍റ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.


എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ നിന്ന് രണ്ട് പേരും വിമത പാനലില്‍ ഉണ്ടായിരുന്ന ഒരാളും തോറ്റു. നിവിന്‍ പോളി, ഹണി റോസ് എന്നിവരാണ് ഔദ്യോഗിക പാനലില്‍ നിന്ന് തോറ്റത്. നിവിന്‍ പോളിക്ക് 158 വോട്ടും ഹണി റോസിന് 145 വോട്ടുമാണ് ലഭിച്ചത്. വിമതനായിരുന്ന നാസര്‍ ലത്തീഫിന് 100 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇദ്ദേഹം പിന്നീട് ഔദ്യോഗിക പാനലിന് വേണ്ടി നടന്‍ സിദ്ധിഖ് വോട്ടു തേടിയതിനെതിരെ രംഗത്തുവന്നിരുന്നു.

Advertising
Advertising

എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലുമാണ് വിജയിച്ചത്. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന്‍ പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു. ഔദ്യോഗിക പാനലില്‍ നിന്ന് സ്ഥാനാര്‍ഥിയായ ആശ ശരത് പരാജയപ്പെട്ടു. 224 വോട്ടാണ് മണിയന്‍ പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോള്‍ ആശ ശരത്തിന് 153 വോട്ടുകള്‍ മാത്രമാണ് നേടാനായത്.


വൈസ് പ്രസിഡന്‍റ് മത്സരാർഥികളും വോട്ടുകളും

മണിയന്‍പിള്ള രാജു (224)

ശ്വേത മേനോന്‍ (176)

ആശ ശരത് (153)

എക്‌സിക്യൂട്ടീവ് കമ്മറ്റി

ബാബുരാജ് –242

ലാല്‍–212

ലെന–234

മഞ്ജു പിള്ള–215

രചന നാരായണന്‍കുട്ടി–180

സുധീര്‍ കരമന–261

സുരഭി–236

ടിനി ടോം–222

ടൊവിനോ തോമസ്–220

ഉണ്ണി മുകുന്ദന്‍–198

വിജയ് ബാബു–225

ഹണി റോസ്–145

നിവിന്‍ പോളി–158

നാസര്‍ ലത്തീഫ്–100

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News