'സാറ് സെയ്ത്താനാണെങ്കില്‍ നുമ്മ ഇബിലീസ്' ഇതുവരെ കണ്ടിട്ടില്ലാത്ത നിവിന്‍ ലുക്കുമായി തുറമുഖം ടീസര്‍

ആക്ഷന്‍ രംഗങ്ങളും ആവേശം നിറയ്ക്കുന്ന ഡയലോഗുകളും കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്

Update: 2021-05-13 09:09 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാജീവ് രവിയും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തുറമുഖത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. സൂര്യ ടിവിയുടെ യു ട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ആക്ഷന്‍ രംഗങ്ങളും ആവേശം നിറയ്ക്കുന്ന ഡയലോഗുകളും കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയുടെ വ്യത്യസ്തമായ ഗെറ്റപ്പ് തന്നെയാണ് ടീസറിന്‍റെ ഏറ്റവും വലിയ സവിശേഷത. ചിത്രത്തിന്‍റെ ഈയിടെ പുറത്തിറങ്ങിയ മെയ് ദിന പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.

നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, സുദേവ് നായര്‍, അര്‍ജ്ജുന്‍ അശോകന്‍, മണികണ്ഠന്‍ ആചാരി, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

1950കളിൽ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ 'ചാപ്പ' സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് ഈ പിരിയോഡിക്ക് ഡ്രാമ ഒരുങ്ങുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ് ചിത്രം നിർമ്മിക്കുന്നത്.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News