'തൃഷ രാഷ്ട്രീയത്തിലേക്കില്ല'; അഭ്യൂഹങ്ങൾ തള്ളി മാതാവ്

"ഇപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് തൃഷയുടെ ശ്രദ്ധ"

Update: 2022-08-21 05:18 GMT
Editor : abs | By : Web Desk
Advertising

ചെന്നൈ: നടി തൃഷ കൃഷ്ണൻ കോൺഗ്രസിൽ ചേരുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി അമ്മ ഉമാ കൃഷ്ണൻ. മകളുടെ രാഷ്ട്രീയ പ്രവേശത്തെ ചൊല്ലിയുള്ള റിപ്പോർട്ടുകൾ സമ്പൂർണമായി അടിസ്ഥാനരഹിതമാണ് എന്നും ഇപ്പോൾ അഭിനയത്തിൽ മാത്രമാണ് അവരുടെ ശ്രദ്ധയെന്നും ഉമ പറഞ്ഞു.

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവനാണ്' തൃഷയുടെ പുറത്തുവരാനിരിക്കുന്ന സിനിമ. ചോള രാജവംശത്തിന്റെ ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ 'കുന്തവി' രാജ്ഞിയെയാണ് തൃഷ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ താരം ഇൻഡോറിലെ ക്ഷേത്രത്തിൽ ചെരുപ്പിട്ടു കയറിയത് വിവാദമായിരുന്നു. ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച തൃഷയുടെ നടപടി തെറ്റാണെന്നും നടിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഹിന്ദു സംഘടനകൾ രംഗത്തുവന്നിരുന്നു. ഈ വർഷം പൊന്നിയൻ സെൽവൻ തിയേറ്ററിലെത്തും.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News