തമിഴ് ഹാസ്യനടൻ ആർ. മയിൽ സാമി അന്തരിച്ചു

2004 ല്‍ മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്

Update: 2023-02-19 08:31 GMT
Editor : Lissy P | By : Web Desk

ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യനടൻ ആർ. മയിൽസാമി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 57 വയസായിരുന്നു. ഇന്നലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മയിൽ സാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതം മൂലമാണ് മരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

കെ ഭാഗ്യരാജിന്റെ 'ധവണി കനവുകൾ' എന്ന ചിത്രത്തിലൂടെയാണ് മയിൽസാമി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 'ധൂള്‍', 'വസീഗ'ര, 'ഗില്ലി', 'ഗിരി', 'ഉത്തമപുത്രൻ', 'വീരം', 'കാഞ്ചന', 'കങ്കളാൽ കൈദു സെയ്', ദി ലെജന്‍റ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.  ഇരുന്നൂറിലധികം സിനിമകളില്‍ മയിൽസാമി അഭിനിയിച്ചിട്ടുണ്ട്.2004 ല്‍ മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.

Advertising
Advertising

താരത്തിന്റെ മരണത്തിൽ നടൻ കമല്‍ ഹാസനടക്കം നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് കമല്‍ ഹാസൻ ആദരാഞ്ജലി നേർന്നത്.





Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News