ഈജിപ്തിന്‍റെ ഇടനെഞ്ച് തകര്‍ത്ത ചെറിഷേവ്

പകരക്കാരനായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയ ചെറിഷേവായിരുന്നു റഷ്യന്‍ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിലെ താരം.

Update: 2018-06-20 03:33 GMT

ലോകകപ്പിന്‍റെ ആദ്യ ദിനം തന്നെ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞ റഷ്യയുടെ മധ്യനിരതാരം ഡെനിസ് ചെറിഷേവ് ഈജിപ്തിനെതിരേയും ഗോള്‍ കണ്ടെത്തി. ടൂര്‍ണമെന്‍റില്‍ ചെറിഷേവ് നേടുന്ന മൂന്നാം ഗോളാണിത്. ഇതോടെ ടൂര്‍ണമെന്‍റില്‍ കൂടുതല്‍ ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഒപ്പമെത്തി ചെറിഷേവും.

പകരക്കാരനായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയ ചെറിഷേവായിരുന്നു റഷ്യന്‍ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിലെ താരം. രണ്ടാം മത്സരത്തില്‍ ഈജിപ്തിനെതിരേയും ഗോളടി തുടര്‍ന്നു ഈ മധ്യനിര താരം. കളിയുടെ 59ാം മിനിറ്റിലായിരുന്നു ചെറിഷേവിന്‍റെ മനോഹരമായ ഗോള്‍. ‍ഇതോടെ ഈ ലോകകപ്പിലെ ആദ്യത്തെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളുകള്‍ക്ക് ഒപ്പമെത്തി ചെറിഷേവും. ഇരുവരും 3 ഗോള്‍ വീതം നേടിയിട്ടുണ്ട്. റഷ്യക്കായി പന്ത്രണ്ട് 12 മത്സരങ്ങള്‍ കളിച്ച ചെറിഷേവ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലാണ് ആദ്യമായി ഗോള്‍ നേടിയത്.

Tags:    

Similar News