റൊണാള്‍ഡോക്ക് മാഴ്സലോയുടെ വികാരനിര്‍ഭരമായ യാത്രയയപ്പ് 

കളിക്കളത്തിലെ അപൂര്‍വമായ സൌഹൃദമായിരുന്നു റൊണാള്‍ഡോയും മാഴ്സലോയും പങ്ക് വെച്ചിരുന്നത്.

Update: 2018-07-12 16:56 GMT

റയലില്‍ നിന്ന് വിട പറഞ്ഞ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് മുന്‍ സഹ താരം മാഴ്സലോയുടെ ഹൃദയം നിറഞ്ഞ യാത്രയയപ്പ്. യുവന്‍റസിലേക്ക് ചേക്കേറിയ റൊണാള്‍ഡോക്ക് മാഴ്സലോ എഴുതിയ കത്താണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച.

‘‘ഇങ്ങനൊരു വാര്‍ത്ത കേള്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ജീവിതത്തില്‍ ശാശ്വതമായി ഒന്നുമില്ലല്ലോ. പുതിയ ക്ലബില്‍ നീ സന്തോഷവാനായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. നിന്റെ കൂടെയുണ്ടായിരുന്ന 10 വര്‍ഷം നല്ല ഫുട്ബാളിന്‍റെ വിജയങ്ങളുടെയും പരാജയങ്ങളുടെയും സന്തോഷകരമായ നിമിഷങ്ങളായിരുന്നു.

Advertising
Advertising

ഒരു പാട് കാര്യങ്ങള്‍ നിന്നില്‍ നിന്ന് പഠിച്ചു. ഒരു താരത്തിന് കളിയോടുള്ള അപൂര്‍വമായ സമര്‍പ്പണം നിന്നില്‍ കണ്ടു. നിനക്കും കുടുംബത്തിനും നല്ലത് വരട്ടെ.

കളിക്ക് മുന്‍പുള്ള നമ്മുടെ സംസാരം എനിക്ക് നഷ്ടമാവും. ഫൈനലുകള്‍ക്ക് മുമ്പ് നിന്‍റെ പരിചയ സമ്പത്ത് കൊണ്ട് ഞങ്ങള്‍ക്ക് ധൈര്യം നല്‍കിയപ്പോള്‍ അനുകൂലമായ ഫലങ്ങള്‍ തേടിയെത്തി. പുതു മുഖങ്ങള്‍ക്ക് നീ സ്നേഹം പകുത്ത് നല്‍കി.’’

Full View

‘’നിന്‍റെ കൂടെ കളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. അത് നീ വലിയ കളിക്കാരനായത് കൊണ്ട് മാത്രമല്ല, നല്ലൊരു മനുഷ്യനുമായതുകൊണ്ടാണ്. കളി നിര്‍ത്തിയാല്‍ കുപ്പി വൈനുമായി നമ്മുടെ കഥകളും ഫോട്ടോകളുമായി ഞാന്‍ വൈന്‍ ശാലയിലിരിക്കുന്നുണ്ടാവും.’’

‘’നല്ലൊരു യാത്ര ആശംസിക്കുന്നു #M,12’’

കളിക്കളത്തിലെ അപൂര്‍വമായ സൌഹൃദമായിരുന്നു റൊണാള്‍ഡോയും മാഴ്സലോയും പങ്ക് വെച്ചിരുന്നത്. പരിശീലന സമയത്തും, കളിക്കളത്തിലെ ആഘോഷ വേളകളിലും, കളത്തിന് പുറത്തും ഈ സൌഹൃദം നിറഞ്ഞു. തമാശകളും കുസൃതികളും നിറച്ച ഇവരുടെ വീഡിയോകള്‍ ആരാധകര്‍ ഒരുപാട് വയറലാക്കിയതാണ്. റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ നഷ്ടം ഒരുപാട് അനുഭവിക്കുന്നത് മാഴ്സലൊ തന്നെയായിരിക്കും.

Full View
Tags:    

Similar News