മകന്റെ സോളോ ഗോള്‍ പങ്കുവെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 

Update: 2018-10-15 10:07 GMT
Advertising

യുവന്റസ് കുപ്പായത്തില്‍ ഗോളടിച്ച് തകര്‍ക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍. ക്രിസ്റ്റ്യാനോ റയല്‍ വിട്ട് യുവന്റസിലേക്ക് മാറിയതോടെ മകനേയും കൂടെ കൂട്ടുകയായിരുന്നു. നേരത്തെ റയലിന്റെ യൂത്ത് ടീമിലും ക്രിസ്റ്റ്യാനോ ജൂനിയര്‍ കളിച്ചിട്ടുണ്ട്. യുവന്‍റസ് കുപ്പായത്തില്‍ ജൂനിയര്‍ ക്രിസ്റ്റ്യാനോയുടെ പ്രകടനം നേരത്തെ വാര്‍ത്തയായതുമാണ്. ഇപ്പോഴിതാ യുവന്റസ് കുപ്പായത്തില്‍ മകന്റെ സോളോ ഗോള്‍ തരംഗമാവുന്നത്. അച്ഛന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

Tags:    

Similar News