ലവാന്റെയോടും തോറ്റു; റയലിന്റെ തുടർച്ചയായ മൂന്നാം തോൽവി

തുടര്‍ച്ചയായ അഞ്ചാം ലീഗ് മല്‍സരത്തിലാണ് റയലിന് വിജയം നേടാനാവാതെ പോകുന്നത്. കളിച്ച അവസാന നാല് മല്‍സരങ്ങളില്‍ മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് റയലിന് നേടാനായത്.

Update: 2018-10-20 15:09 GMT

ലാ ലിഗയില്‍ ശക്തരായ റയല്‍ മാഡ്രിഡിന് വീണ്ടും തോല്‍വി. ലവാന്‍റയാണ് വന്പന്മാരെ അട്ടിമറിച്ചത്. റയലിന്റെ ജയത്തിനായുള്ള കാത്തിരിപ്പ് നീട്ടിയ ലവാന്റെ, ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യൂറോപ്പ്യൻ ചാമ്പ്യൻമാരെ പരാജയപ്പെടുത്തിയത്.

റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ മത്സരം തുടങ്ങി ആറാം മിനിട്ടിൽ തന്നെ ലവാന്റെ എതിര്‍ വലയിലേക്ക് പന്തെത്തിച്ചു. സെർജിയോ പൊസ്റ്റിഗോയില്‍ നിന്നും പാസ് സ്വീകരിച്ച ജോസ് മൊറാലെസ് ആദ്യ നിറയൊഴിക്കുകയായിരുന്നു. അധികം വെെകാതെ തന്നെ രണ്ടാം ഗോളും റയൽ പോസ്റ്റിലേക്ക് എത്തി. 13ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി റോജർ മാർട്ടി അനായാസം വലയിലെത്തിച്ച് ലെവാന്റെയുടെ ലീഡ് ഉയർത്തി. രണ്ടാം പകുതിയിലെ 72ാം മിനിട്ടിൽ, ബ്രസീൽ താരം മാഴ്സലോ ആണ് റയലിന്റെ ആശ്വാസ ഗോൾ നേടിയത്.

Advertising
Advertising

തുടര്‍ച്ചയായ അഞ്ചാം ലീഗ് മല്‍സരത്തിലാണ് റയലിന് വിജയം നേടാൻ ആവാതെ പോവുന്നത്. കളിച്ച അവസാന നാല് മല്‍സരങ്ങളില്‍ മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് റയലിന് നേടാനായത്.

Tags:    

Similar News