റാമോസിനെതിരായ മരുന്നടി ആരോപണം തള്ളി റയല്‍ മാഡ്രിഡ്‌ 

2017ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ നടത്തിയ പരിശോധനയിലാണ് റാമോസ് നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.

Update: 2018-11-24 05:47 GMT

സെര്‍ജിയോ റാമോസ് ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന ആരോപണങ്ങള്‍ തള്ളി റയല്‍ മാഡ്രിഡ്. 2017ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ നടത്തിയ പരിശോധനയിലാണ് റാമോസ് നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. ഒരു ജര്‍മന്‍ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Full View

റാമോസ് വേദന സംഹാരിയായി ഉപയോഗിച്ച ഡെക്‌സാമെറ്റാസോണ്‍ എന്ന മരുന്നാണ് വിവാദത്തിന് ഇടയാക്കിയത്. ഇത് ഡോപിങ് പരിശോധനാ ഏജന്‍സികളെ മുന്‍കൂട്ടി അറിയിച്ചില്ലെങ്കില്‍ ഉത്തേജക മരുന്നായി പരിഗണിക്കും. എന്നാല്‍ വിഷയത്തില്‍ വിവാദത്തിന് അടിസ്ഥാനമില്ലെന്നും ചികിത്സയുടെ ഭാഗമായാണ് മരുന്ന് ഉപയോഗിച്ചതെന്ന് യുവേഫയെ ബാധ്യപ്പെടുത്തിയതായും റയല്‍ മാഡ്രിഡ് അറിയിച്ചു.

അന്നത്തെ മത്സരത്തില്‍ സെര്‍ജി റാമോസ് 90 മിനുറ്റും കളിച്ചിരുന്നു. അന്ന് യുവന്റസിനെ 4-1ന് തോല്‍പിച്ച് റയല്‍ മാഡ്രിഡ് വിജയിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News