ശ്രദ്ധേയമായി ഈ ലോങ് റേഞ്ച് ഗോള്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആന്ദര്‍ ഹെരേര നേടിയൊരു ലോങ് റേഞ്ച് ഗോള്‍ ശ്രദ്ധേയമായി.
Update: 2018-12-23 07:07 GMT
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആന്ദര്‍ ഹെരേര നേടിയൊരു ലോങ് റേഞ്ച് ഗോള്‍ ശ്രദ്ധേയമായി. കാര്‍ഡിഫ് സിറ്റിയായിരുന്നു എതിരാളി. മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കാര്‍ഡിഫ് സിറ്റിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പിച്ചത്. മത്സരത്തില്‍ 29ാം മിനുറ്റിലായിരുന്നു സ്‌പാനിഷ് താരം ലോങ് റേഞ്ചിലൂടെ പന്ത് വലയിലെത്തിച്ചത്. ഹെരേരയെ കൂടാതെ റാഷ്‌ഫോര്‍ഡ്, മാര്‍ഷ്യല്‍, ലിംഗാര്‍ഡ് എന്നിവരാണ് യുണൈറ്റഡിന്‍റെ ഗോളുകള്‍ നേടിയത്. ലിംഗാര്‍ഡ് രണ്ട് ഗോളുകള്‍ നേടി. വിക്‌ടര്‍ കാമറാസിലൂടെയായിരുന്നു കാര്‍ഡിഫിന്‍റെ ഏക ഗോള്‍.
Ole Gunnar Solskjaer: Shoot!You won't ever score a goal if you don't shoot. Finish!"
— Sbonelo Radebe (@sbonelo9223) December 22, 2018
Herrera: Say no more #CARMUN pic.twitter.com/Qi4cupwnXu