വാടക കൂട്ടിച്ചോദിച്ച് ജിസിഡിഎ; കേരള ബ്ലാസ്റ്റേഴ്‌സ് ഹോം മത്സരങ്ങൾ പ്രതിസന്ധിയിൽ

22ന് മുംബൈ സിറ്റി എഫ്സിക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം

Update: 2026-02-20 14:30 GMT

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഹോം മത്സരങ്ങൾ പ്രതിസന്ധിയിൽ. അവസാനനിമിഷം ജിസിഡിഎ വാടക കൂട്ടിച്ചോദിച്ചു. നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുക ചോദിച്ചാണ് ഇമെയിൽ അയച്ചത്.

ബ്ലാസ്റ്റേഴ്സ് അധികൃതരും ജിസിഡിഎയും ആയി ചർച്ച നടത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഞായറാഴ്ചയാണ്. മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിനോട് ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. 

ബ്ലാസ്റ്റേഴ്സിൻ്റെ കളികൾ കൊച്ചിയിൽ നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു. വാടക ഇനത്തിൽ ഉൾപ്പെടെ ഇളവ് നൽകാമെന്ന് ജിസിഡിഎ അറിയിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. 

നേരത്തേ, ഹോം മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നു. കോഴിക്കോട് സ്റ്റേഡിയം ഒരുക്കിയെടുക്കുന്നതിനുള്ള പ്രായോഗിക പ്രയാസം പരിഗണിച്ച് കൊച്ചിയിൽത്തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News