എവര്‍ട്ടണെതിരെ ടോട്ടനത്തിന് വന്‍ജയം
രണ്ടിനെതിരെ ആറു ഗോളുകള്‍ക്കാണ് ടോട്ടനം എവര്‍ട്ടണെ തകര്‍ത്തത്.
Update: 2018-12-24 01:35 GMT
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെതിരെ ടോട്ടനത്തിന് വന്‍ജയം. രണ്ടിനെതിരെ ആറു ഗോളുകള്‍ക്കാണ് ടോട്ടനം എവര്‍ട്ടണെ തകര്‍ത്തത്. സണ്‍ ഹ്യൂങ് മിന്നും, ഹാരി കെയിനും ടോട്ടനത്തിനായി ഇരട്ട ഗോള്‍ നേടി.
ഒരു ഗോളിന് പിന്നിട്ട് നിന്ന് ശേഷമായിരുന്നു ടോട്ടനത്തിന്റെ മുന്നേറ്റം. ഡാലി അലിയും ക്രിസ്റ്റ്യന്‍ എറിക്‌സണുമാണ് ടോട്ടനത്തിന്റെ ഗോള്‍ പട്ടിക തികച്ചത്. പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരം കൂടിയായിരുന്നു ഇത്.