ലാലീഗയില്‍ റെക്കോര്‍ഡ് നേട്ടവുമായി മെസി
ലാലീഗയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഐബറിനെതിരെ ബാഴ്‌സലോണ ജയിച്ചെങ്കിലും തിളങ്ങിയത് സൂപ്പര്‍ താരം ലയണല്‍ മെസി.
ലാലീഗയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഐബറിനെതിരെ ബാഴ്‌സലോണ ജയിച്ചെങ്കിലും തിളങ്ങിയത് സൂപ്പര്‍ താരം ലയണല്‍ മെസി. ലാലീഗയില്‍ 400 ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. ലാലീഗ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഇത്രയും ഗോളുകള്‍ നേടുന്നത്. 435 മത്സരങ്ങളില്‍ നിന്നാണ് മെസിയുടെ ഗോള്‍ നേട്ടം. മത്സരത്തിന്റെ 53ാം മിനുറ്റിലായിരുന്നു മെസിയുടെ ഗോള്‍. 2005ല്‍ 17ാം വയസില്‍ അല്‍ബാസെറ്റക്കെതിരെയായിരുന്നു മെസിയുടെ ആദ്യ ലാലീഗ ഗോള്‍. പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം മെസി ഇവിടെ ചരിത്രവും കുറിച്ചിരിക്കുന്നു.
31 ഹാട്രിക്കുള്‍പ്പെടെയാണ് മെസിയുടെ ഗോള്‍ നേട്ടം. അതേസമയം എല്ലാ മത്സരങ്ങളില്‍ നിന്നുമായി മെസി ബാഴ്‌സക്കായി കണ്ടെത്തിയത് 575 ഗോളുകള്‍. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലാലീഗയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രണ്ടാമന്‍. റയല്‍മാഡ്രിഡിലായിരിക്കുമ്പോള്‍ 292 മത്സരങ്ങളില്‍ നിന്നായ 311 ഗോളുകളാണ് ഇപ്പോള്‍ യുവന്റസ് താരമായ റൊണാള്‍ഡോ നേടിയിരുന്നത്. അതേസമയം അഞ്ച് തവണയാണ് മെസി ലാലീഗയിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ കണ്ടെത്തുന്ന(ഒരു സീസണ്‍ കഴിയുമ്പോള്‍) താരമായത്.
👑🐐 His goat-ness. pic.twitter.com/n671ZPBphs
— FC Barcelona (@FCBarcelona) January 13, 2019
ഇപ്പോഴത്തെ സീസണില്‍ 17 ഗോളുമായി മെസി തന്നെയാണ് മുന്നില്‍. 14 ഗോളുമായി സഹതാരം ലൂയി സുവാരസ് രണ്ടാമതുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സലോണ ഐബറിനെ തകര്‍ത്തത്. സുവാരസ് രണ്ട് ഗോളുകള്‍ നേടിയിരുന്നു.