മറ്റൊരു റെക്കോര്‍ഡുമായി മെസി; നേട്ടം സ്വന്തമാക്കുന്ന യൂറോപ്യന്‍ ലീഗിലെ ആദ്യ കളിക്കാരന്‍
ബാഴ്‌സലോണക്കായി മറ്റൊരു റെക്കോര്‍ഡ് നേട്ടവുമായി അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി.
ബാഴ്‌സലോണക്കായി മറ്റൊരു റെക്കോര്‍ഡ് നേട്ടവുമായി അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി. ലാലീഗയില്‍ വല്ലഡോലിഡിനെതിരെ നടന്ന മത്സരത്തിലാണ് മെസി ഗോളില്‍ മറ്റൊരു റെക്കോര്‍ഡ് സൃഷ്ടിച്ചത്. മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം. 43ാം മിനുറ്റില്‍ പെനല്‍റ്റിയിലൂടെ മെസിയാണ് ബാഴ്‌സക്കായി ഗോള്‍ നേടിയത്. ഈ ഗോളോടെ തുടര്‍ച്ചയായി പതിനൊന്ന് സീസണുകളില്‍ 30ലധികം ഗോള്‍ നേടുന്ന താരമാവാന്‍ ലയണല്‍ മെസിക്കായി.
യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളില്‍ ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് മെസി. 2008-2009 സീസണിലാണ് മെസി 30ലധികം ഗോള്‍ നേടി തുടക്കമിടുന്നത്. ആ സീസണില്‍ 38 ഗോളുകളാണ് വിവിധ ടൂര്‍ണമെന്റുകളില്‍ ബാഴ്‌സക്കായി മെസി നേടിയത്. 2018-19 സീസണിലെത്തുമ്പോള്‍ ഗോള്‍ നേട്ടം 30ല്‍ എത്തി. ബാഴ്‌സയുടെ ജേഴ്‌സിയില്‍ മെസിക്ക് ഇനിയും മത്സരങ്ങളുണ്ട്. 2011-12 സീസണിലാണ് മെസി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്. 73 ഗോളുകളാണ് ആ സീസണില്‍ മെസി കണ്ടെത്തിയത്.
👑 Season-by-season breakdown of #Messi's newest milestone: 1⃣1⃣ seasons w/ 3⃣0⃣+ goals across all competitions
— FC Barcelona (@FCBarcelona) February 16, 2019
2008/09: 38 ⚽
2009/10: 47 ⚽
2010/11: 53 ⚽
2011/12: 73 ⚽
2012/13: 60 ⚽
2013/14: 41 ⚽
2014/15: 58 ⚽
2015/16: 41 ⚽
2016/17: 54 ⚽
2017/18: 45 ⚽
2018/19: 30 ⚽ pic.twitter.com/7BPNfptXYh
അതേസമയം വല്ലാഡോലിഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മെസി പെനല്‍റ്റിയിലൂടെയാണ് ഗോള്‍ കണ്ടെത്തിയതെങ്കിലും ഒരു പെനല്‍റ്റി കിക്ക് ഗോളാക്കാനും കഴിഞ്ഞിരുന്നില്ല. ജയത്തോടെ ലാലീഗയില്‍ 54 പോയിന്റോടെ ബാഴ്‌സ തന്നെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെ അപേക്ഷിച്ച് ഏഴ് പോയിന്റ് കൂടുതലാണ് ബാഴ്‌സലോണക്ക്.