റൊണാള്‍ഡോ കൈകളുയര്‍ത്തിയത് മാഡ്രിഡുകാരെ ചിലത് ഓര്‍മിപ്പിക്കാനോ?
ചാമ്പ്യന്‍സ് പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍ക്കാനായിരുന്നു റൊണാള്‍ഡോയുടെ യുവന്റസിന്റെ വിധി
പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോയുടെ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവ് അത്ര സന്തോഷകരമായിരുന്നില്ല. ചാമ്പ്യന്‍സ് പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍ക്കാനായിരുന്നു റൊണാള്‍ഡോയുടെ യുവന്റസിന്റെ വിധി. റൊണാള്‍ഡോയെ സംബന്ധിച്ചിടത്തോളം ഓര്‍മകളൊത്തിരിയുള്ള മാഡ്രിഡ് തട്ടകത്തിലായിരുന്നു മത്സരം.
കളിയില്‍ റൊണാള്‍ഡോയുടെ നീക്കങ്ങളെല്ലാം അത്‌ലറ്റിക്കോ പ്രതിരോധം തകര്‍ത്തിരുന്നു. മത്സരശേഷവും റൊണാള്‍ഡോയുടെ ഈ നിരാശ പ്രകടമായിരുന്നു. വലതു കൈ കൊണ്ട് അഞ്ചെന്ന് ഗ്യാലറികളെ നോക്കി കാണിച്ചാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടത്. ഇതിലൂടെ റൊണാള്‍ഡോ എന്താണ് ഉദ്ദേശിച്ചതെന്ന് കണ്ടെത്തുകയാണ് ഫുട്ബോള്‍ പ്രേമികള്‍. മാഡ്രിഡ് ആരാധകരെ ചിലത് ഓര്‍മിപ്പിക്കുകയാണ് ക്രിസ്റ്റ്യാനോ ചെയ്തതെന്നാണ് ഇതിന് നല്‍കുന്ന വിശദീകരണം.
Ronaldo really flexed his 5 CLs on fans of a club that has never won the CL at their home ground pic.twitter.com/7oteCxCPY8
— Aarul (@Aaruls12) February 20, 2019
അഞ്ചെന്നാല്‍; മറക്കേണ്ട... താന്‍ അഞ്ച് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുണ്ട് എന്നാണ് റൊണാള്‍ഡോ സൂചിപ്പിച്ചതെന്നാണ് വാദം. 2008ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടിയും പിന്നീട് നാലു തവണ റയല്‍ മാഡ്രിഡിനുവേണ്ടിയുമാണ് ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗ് നേടിയത്. 2014, 16 17, 18 വര്‍ഷങ്ങളിലാണ് ക്രിസ്റ്റ്യാനോയുടെ മിടുക്കില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത്. ഇതില്‍ 2014ലിലും 16ലിലും അത്‌ലറ്റിക്കോയാ യിരുന്നു ഫൈനലില്‍ റയലിന്റെ എതിരാളി.
Cristiano reminds Atleti fans how many Champions League titles he’s won 🖐️ pic.twitter.com/XHyfUcMr8M
— B/R Football (@brfootball) February 20, 2019
അഞ്ചു തവണ ലോകത്തെ മികച്ച ഫുട്ബോളർക്കുള്ള ബാലൺദ്യോറും നേടിയിട്ടുണ്ട് ക്രിസ്റ്റ്യാനോ. അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസിയാണ് ഇതില്‍ റൊണാള്‍ഡോക്കൊപ്പമുള്ളത്. അത്ലറ്റിക്കോയ്ക്കെതിരായ മത്സരത്തിൽ 64 ശതമാനം പന്തടക്കവുമായി യുവന്റസ് ആധിപത്യം പുലർത്തിയിരുന്നുവെങ്കിലും, ഗോൾ വഴങ്ങുകയായിരുന്നു.