ചാമ്പ്യന്‍സ് ലീഗ്; ഷാല്‍ക്കെയെ മുക്കി സിറ്റി

ആദ്യ പകുതിയിൽ 2-1ന് പിന്നിൽ നിന്ന ശേഷമായിരുന്നു സിറ്റി കളിയിലേക്ക് തിരിച്ചു വന്നത്

Update: 2019-02-21 02:31 GMT

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ ഷാല്‍ക്കെയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി. അവസാന നിമിഷം വരെ ആവേശമുറ്റി നിന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. സിറ്റിക്കായി സെര്‍ജി അഗ്യൂറോ, ലിറോസ് സാനെ, റഹീം സ്റ്റര്‍ലിങ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, നബിൽ ബിൻതലബ് ഷാല്‍ക്കെയുടെ രണ്ടു ഗോളുകൾ നേടി.

ആദ്യ പകുതിയിൽ 2-1ന് പിന്നിൽ നിന്ന ശേഷമായിരുന്നു സിറ്റി കളിയിലേക്ക് തിരിച്ചു വന്നത്. 18ാം മിനിറ്റിൽ അഗ്യൂറോ ആണ് ആദ്യം വല കുലുക്കിയത്. ഗോൾ മുഖത്ത് ഷാൽക്കെ ഗോളി കാണിച്ച സാഹസികതക്ക് ഗോളിലൂടെ മറുപടി നൽകുകയായിരുന്നു അഗ്യൂറോ.

Advertising
Advertising

എന്നാൽ തുടർച്ചയായ ലഭിച്ച രണ്ടു പെനാൽറ്റികൾ ഗോളാക്കി മാറ്റിയ നബീൽ, മത്സരം ഷാൽക്കെയുടേതാക്കി മാറ്റി. മത്സരം അവസാനിക്കാൻ അഞ്ചു മിനിറ്റ് മാത്രം ബാക്കിയിരിക്കേ ലഭിച്ച ഫ്രീകിക്ക് അതി മനോഹരമായി വലയിലാക്കി സനെ സിറ്റിയെ സമനിലയിലെത്തിക്കുകയായിരുന്നു.

Full View

മത്സരത്തില്‍ സമനില പിടിച്ച മാഞ്ചസ്റ്റര്‍ സിറ്റി പക്ഷേ പോരാട്ടം അവസാനിപ്പിച്ചില്ല. ഒടുവിൽ അവസാന വിസിലൂതാനിരിക്കെ മൂന്നാമതും പന്ത് വലയിലെത്തിച്ച് റഹീം സ്റ്റർലിങ് ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു. ഒടുവില്‍ 2-3ന്റെ ത്രസിപ്പിക്കുന്ന ജയവുമായി ഗ്വാര്‍ഡിയോളയും സംഘവും കളി അവസാനിപ്പച്ചു.

Tags:    

Similar News