മെസിയുടെ ആ ഹാട്രിക്; ശ്രദ്ധേയമായി സെവിയ്യന്‍ താരത്തിന്റെ വാക്കുകള്‍
ഹാട്രിക് തികച്ച മെസിയുടെ മികവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ സെവിയ്യയെ തോല്‍പിച്ചത്.
സെവിയക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ ബാഴ്‌സലോണ ജയിച്ചെങ്കില്‍ അതിനൊരാളെ അര്‍ഹനായുള്ളൂ. അര്‍ജന്റീനയന്‍ ഇതിഹാസം ലയണല്‍ മെസി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മിശിഹായുടെയും ടീമിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പ്. ഹാട്രിക് തികച്ച മെസിയുടെ മികവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ സെവിയ്യയെ തോല്‍പിച്ചത്.
En este mundo, quizas hubieramos ganado este partido... pero hay un jugador de otro planeta que lo quería de otra manera. Orgullosos del equipo, nunca nos rendimos. Vamos Sevilla ❤️ pic.twitter.com/Gcwxj8pzcX
— Wissam Ben Yedder (@WissBenYedder) February 23, 2019
കരിയറിലെ 50ാം ഹാട്രിക്കായിരുന്നു മെസിയുടെത്. മത്സര ശേഷം സെവിയ്യന്‍ താരമായ വിസാം ബെന്‍ യെദ്ദര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായത്. “ ഈ ലോകത്തിൽ, ഒരുപക്ഷേ നമ്മൾ ഈ മത്സരം ജയിക്കുമായിരുന്നു. എന്നാൽ മറ്റൊരു ഗ്രഹത്തിൽ നിന്നുള്ള ഒരു കളിക്കാരൻ വ്യത്യസ്തമായി കളിച്ചു ജയിപ്പിച്ചു. എന്നിരുന്നാലും എന്‍റെ ടീമില്‍ അഭിമാനമുണ്ട്, പൊരുതും” എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.
കളി തുടങ്ങി ഇരുപത്തിയാറാം മിനുട്ടില്‍ തന്‍റെ ആദ്യ ഗോള്‍ നേടിയ മെസ്സി അറുപത്തി ഏഴാം മിനുട്ടിലും എണ്‍പത്തിയഞ്ചാം മിനുട്ടിലും ഓരോ ഗോളുകള്‍ കൂടി നേടി. ലൂയി സുവാരസാണ് ബാഴ്സക്കു വേണ്ടി നാലാം ഗോള്‍ നേടിയത്. 22,42 മിനുറ്റുകളിലായിരുന്നു സെവിയ്യുടെ ഗോളുകള്‍.