കോപ്പ ഡെല്‍ റെ ഫൈനലില്‍ ആരെത്തും? റയല്‍ തട്ടകത്തില്‍ ബാഴ്സ
സെമിയിലെ ആദ്യ പാദം 1-1 എന്ന സമനിലയില്‍ അവസാനിച്ചിരുന്നു.
Update: 2019-02-27 08:23 GMT
കോപ്പ ഡെല്‍ റെ സെമി ഫൈനലില്‍ എല്‍ ക്ലാസികോ പോര്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ1.30നാണ് മത്സരം. സെമിയിലെ ആദ്യ പാദം 1-1 എന്ന സമനിലയില്‍ അവസാനിച്ചിരുന്നു. അതിനാല്‍ തന്നെ ജയിക്കുന്നവര്‍ക്ക് ഫൈനലിലെത്താം. റയല്‍ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം. മാര്‍ച്ച് മൂന്നിന് ലാ ലീഗയിലും ഇരുടീമും നേര്‍ക്കുനേര്‍ വരുന്നുണ്ട്.
ബാഴ്സ തട്ടകത്തില്‍ നേടിയ എവെ ഗോളിന്‍റെ ആത്മവിശ്വാസത്തിലാണ് റയല്‍ സ്വന്തം മൈതാനത്ത് ബാഴ്സയെ നേരിടുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന ബാഴ്സയെ മെരുക്കാനാവുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ പ്രേമികള്‍. ലാലിഗയില്‍ റയലിനെക്കാളും ഒമ്പത് പോയിന്റിന്‍റെ വ്യത്യാസമുണ്ട് ബാഴ്സക്ക്. ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ റയല്‍ മൂന്നാം സ്ഥാനത്താണ്.