ജയിക്കാനാവാതെ ഗോകുലം; ഐസ്വാളിനോടും തോറ്റു
ഐസ്വാള്‍ എഫ്.സിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ തോല്‍വി
Update: 2019-02-28 14:38 GMT
ഐലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി തന്നെ. ഐസ്വാള്‍ എഫ്.സിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ തോല്‍വി. ഒമ്പതാം മിനുറ്റില്‍ തന്നെ ഗോകുലം ഐസ്വള്‍ വലയില്‍ പന്തെത്തിച്ച് അക്കൗണ്ട് തുറന്നിരുന്നു.
ഈ ഗോളിന്റെ ബലത്തില്‍ 82ാം മനുറ്റ് വരെ ഗോകുലം പൊരുതിയെങ്കിലും 83,88,90+7 മിനുറ്റുകളില്‍ പിറന്ന ഗോളുകള്‍ ഐസ്വാളിന് ജയം നേടിക്കൊടുക്കുകയായിരുന്നു. മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. തോല്‍വിയോടെ പോയിന്റ് ടേബിളില്‍ പത്താം സ്ഥാനത്തേക്ക് താഴ്ന്നു ഗോകുലം. പതിനാല് പോയിന്റ് മാത്രമുള്ള ഗോകുലത്തിന് രണ്ട് കളികളില്‍ മാത്രമാണ് ജയിക്കാനായത്.
3⃣ goals
— Hero I-League (@ILeagueOfficial) February 28, 2019
3⃣ points
💯 marks to @AizawlFC#GKFCAFC #HeroILeague #ILeagueIConquer pic.twitter.com/PkkcIbGWdH