അങ്ങനെ വിനീഷ്യസ് ജൂനിയർ ബ്രസീല്‍ ടീമിലേക്ക്

തനത് ബ്രസീലിയന്‍ മെയ്‍വഴക്കം കൊണ്ട് എതിർ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത് 

Update: 2019-02-28 16:15 GMT

മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഗ്ലോബൽ ടൂർ മത്സരത്തിനുള്ള ബ്രസീല്‍ ടീമിൽ‌ ഇടംപിടിച്ചിരിക്കുകയാണ് റയലിന്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയര്‍. പനാമക്കും ചെക് റിപ്പബ്ലിക്കിനെതിരെയുമാണ് മത്സരങ്ങള്‍.

സാന്റിയാഗോ സ്കൊളാരിക്ക് കീഴിൽ റയലില്‍ അസാമാന്യ പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്. തനത് ബ്രസീലിയന്‍ മെയ്‍വഴക്കം കൊണ്ട് എതിർ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കുന്ന പ്രകടനമാണ് വിനീഷ്യസ് ജൂനിയർ പുറത്തെടുക്കുന്നത്. നിലവിൽ ഈ സീസണില്‍ ഏഴ് ഗോളും 13 അസിസ്റ്റുമായി മുന്നേറുകയാണ് താരം. ഇതിനപ്പുറം റയലിൽ കളി മെനയുന്നതിൽ മുൻപന്തിയിലാണ് ഈ 18കാരൻ. കോപ്പ ഡെല്‍ റേ സെമിയിലെ രണ്ടാം പാദത്തില്‍ ബാഴ്സക്കെതിരെയുള്ള മത്സരത്തിലും ഈ ബ്രസീൽ താരം സുന്ദരമായി കളി മെനഞ്ഞിരുന്നു.

Advertising
Advertising

കഴിഞ്ഞ ലോകകപ്പിന് തൊട്ടുമുമ്പ് പരിക്കുകാരണം പുറത്തായിരുന്ന ഡാനി ആൽവസിനെയും തിരിച്ചുവിളിച്ചിരിക്കുകയാണ് ബ്രസീൽ കോച്ച് ടിറ്റെ. പരിക്കിന്റെ പിടിയിലായതിനാൽ ബ്രസീൽ സൂപ്പർ താരം നെയ്മർ ടീമിലുണ്ടാവില്ല.

Tags:    

Similar News