റൊണാൾഡോയെപറ്റി ഒന്നും സംസാരിക്കാനില്ലെന്ന് റയല്‍ താരം

ബാഴ്സലോണയുമായുള്ള തോൽവിക്ക് ശേഷം റയലിലെ റൊണാൾഡോയുടെ അഭാവം ചർച്ചയായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബ്രസീലിയൻ താരം ഇങ്ങനെ പ്രതികരിച്ചത്

Update: 2019-02-28 11:43 GMT

മുൻ റയൽ ഗോളടിയന്ത്രവും നിലവിലെ യുവന്റസ് താരവുമായ റൊണാൾഡോയെപറ്റി ഒന്നും സംസാരിക്കാനില്ലെന്ന് റയൽ താരം കസമേറോ. കോപ്പ ഡെല്‍ റേയിൽ ബാഴ്സലോണയുമായുള്ള തോൽവിക്ക് ശേഷം റയലിലെ റൊണാൾഡോയുടെ അഭാവം ചർച്ചയായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബ്രസീലിയൻ താരം ഇങ്ങനെ പ്രതികരിച്ചത്.

ഇന്നലെ റയൽ തട്ടകത്തിൽ സുവാരസിന്റെ ഇരട്ട ഗോളിന്റെ അകമ്പടിയോടെ ആധികാരിക ജയം സ്വന്തമാക്കാൻ ബാഴ്സക്കായിരുന്നു. വിനീഷ്യസ് ജൂനിയർ റയലിനായി സുവർണാവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിക്കാത്തതാണ് റയലിനെ വലച്ചത്.

Full View

യുവന്റസ് താരം റൊണാൾഡോയെപറ്റി സംസാരിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് കസമേറോ പറഞ്ഞു. ഇവിടെ ഇല്ലാത്ത താരത്തെപറ്റി ഞങ്ങൾ എന്ത് സംസാരിക്കാനാണ്, ഞങ്ങൾ സംസാരിക്കാറുള്ളത് ബെൻസേമ, വിനീഷ്യസ് ജൂനിയര്‍, ലൂക്കാസിന്‍റെയുമെല്ലാം പ്രകടനങ്ങളെ പറ്റിയായിരുന്നു. റയൽ താരമല്ലാത്ത റൊണാൾഡോയെപറ്റി ഞങ്ങളൊന്നും സംസാരിക്കാറില്ല കസമേറോ പറഞ്ഞു.

ബാഴ്സക്കെതിരെ എല്ലാവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ഗോൾ അവസരങ്ങള്‍ മുതലാക്കാനായില്ലെന്നും താരം കൂട്ടിചേര്‍ത്തു.

Tags:    

Similar News