മഞ്ഞക്കാര്‍ഡ് ‘ചോദിച്ച് വാങ്ങിയ’ റാമോസിന് യുവേഫയുടെ വിലക്ക്
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ മഞ്ഞക്കാര്‍ഡ് ‘ചോദിച്ച് വാങ്ങിയ’ റയല്‍മാഡ്രിഡ് താരം സെര്‍ജിയേ റാമോസിന് രണ്ട് മത്സരങ്ങളില്‍ നിന്ന് യുവേഫ വിലക്കി.
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ മഞ്ഞക്കാര്‍ഡ് 'ചോദിച്ച് വാങ്ങിയ' റയല്‍മാഡ്രിഡ് താരം സെര്‍ജിയോ റാമോസിന് രണ്ട് മത്സരങ്ങളില്‍ നിന്ന് യുവേഫ വിലക്കി. ചാമ്പ്യന്‍സ് ലീഗില്‍ അയാക്‌സിനെതിരായ മത്സരത്തിലാണ് റയല്‍ നായകന്റെ കരുതിക്കൂട്ടിയുള്ള ഇടപെടല്‍. മത്സരത്തിന്റെ 89ാം മിനുറ്റിലായിരുന്നു സംഭവം. അയാക്‌സ് താരം കാസ്പര്‍ ഡോള്‍ബര്‍ഗിനെയാണ് താരം ഫൗള്‍ ചെയ്തത്.
ഇതിന് റഫറി മഞ്ഞാക്കാര്‍ഡ് കൊടുക്കുകയും ചെയ്തിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലിന് മുമ്പ് വിലക്ക് ലഭിക്കാന്‍ വേണ്ടിയായിരുന്നു റാമോസ് മനപ്പൂര്‍വം മഞ്ഞക്കാര്‍ഡ് വാങ്ങിയത്. ഫൗളിന് മുമ്പ് സൈഡ് ബെഞ്ചിലേക്ക് നോക്കി റാമോസ് അനുവാദം ചോദിക്കുന്നത് ടെലിവിഷന്‍ റീപ്ലേകളില്‍ വ്യക്തമായിരുന്നു.
എന്നാല്‍ മത്സര ശേഷം റാമോസ് തന്നെയാണ് കരുതിക്കൂട്ടിയാണ് ആ ഫൗള്‍ ചെയ്തതെന്ന് വ്യക്തമാക്കിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ രണ്ടാം പാദ മത്സരം റാമോസിന് നഷ്ടമാകും. ജയിച്ച് ക്വാര്‍ട്ടറിലെത്തുകയാണെങ്കില്‍ ആദ്യ മത്സരത്തിലും പുറത്തിരിക്കേണ്ടി വരും.
അയാക്സിനെതിരായ മത്സരശേഷം നല്‍കിയ അഭിമുഖത്തിലാണ് മഞ്ഞക്കാര്‍ഡ് കിട്ടാനായി താന്‍ മന:പൂര്‍വം ഫൗള്‍ ചെയ്തതാണെന്ന് റാമോസ് പറഞ്ഞത്. അടുത്ത ചൊവ്വാഴ്ചയാണ് അയാക്സിനെതിരായ രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍. ആദ്യ പാദത്തില്‍ 2-1നാണ് റയല്‍ ജയിച്ചു കയറിയത്. അതേസമയം സംഭവം വിവാദമായതോടെ റാമോസ് നിലപാട് മാറ്റിയിരുന്നു.