വണ്ടര്‍ ഗോളുമായി ബലോട്ടെല്ലി; പിന്നാലെ സെല്‍ഫിയും!
പരിചയപ്പെടുത്തലും വിശദീകരണങ്ങളൊന്നും ആവശ്യമില്ലാത്ത കളിക്കാരനിലൊരുവനാണ് ഇറ്റലിയുടെ മരിയോ ബലോട്ടെല്ലി
പരിചയപ്പെടുത്തലും വിശദീകരണങ്ങളൊന്നും ആവശ്യമില്ലാത്ത കളിക്കാരനിലൊരുവനാണ് ഇറ്റലിയുടെ മരിയോ ബലോട്ടെല്ലി. മെസിയും നെയ്മറും റാമോസും ഒക്കെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കെ ബലോട്ടെല്ലിയുടെ പേരും ഗോളുകളും കുറച്ചായി ചര്‍ച്ചയായിട്ട്.
അതിനൊക്കെയുള്ള മറുപടി എന്നോണമാണ് ഫ്രഞ്ച് ലീഗില്‍ സെന്റ് എറ്റെനക്കെതിരെ മാര്‍സെലെ താരമായ ബലോട്ടെല്ലിയുടെ തകര്‍പ്പന്‍ ഗോള്‍. ബൈസിക്കിള്‍ കിക്കിലൂടെയായിരുന്നു താരം ഗോള്‍ കണ്ടെത്തിയത്. ബലോട്ടെല്ലിയെ സംബന്ധിച്ചിടത്തോളം ഇത്തരം ഗോളുകള്‍ അത്ഭുത പ്രവൃത്തിയല്ലെങ്കിലും ഗോളാഘോഷമായിരുന്നു വ്യത്യസ്തമായത്.
Mario Balotelli is not your mate. 😂😂😂 He does whatever he wants. pic.twitter.com/SDMuu2Inhm
— Latifat Adebayo Ohio (@Phatill) March 3, 2019
ഗോള്‍പോസ്റ്റിന് പിറകില്‍ നിന്നിരുന്ന ക്യാമറമാനില്‍ നിന്ന് ഫോണ്‍ വാങ്ങിയായിരുന്നു സെല്‍ഫി ആഘോഷം. 12ാം മിനുറ്റിലായിരുന്നു ബലോട്ടെല്ലിയുടെ ഗോള്‍. ബലോട്ടെല്ലി തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ആ വീഡിയോ പങ്കുവെക്കുകയും ചെയ്തു. മാര്‍സെല്ലയെന്‍ ജേഴ്‌സിയില്‍ താരത്തത്തിന്റെ നാലാം ഗോളാണിത്. നിമിഷ നേരം കൊണ്ട് വീഡിയോ തരംഗമാവുകയും ചെയ്തു.
#allezlom💙 pic.twitter.com/xtoIVHB3Es
— Mario Balotelli (@FinallyMario) March 3, 2019