സലാഹിന് എന്ത് പറ്റി? പ്രീമിയര്‍ലീഗില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഗോളടിക്കാനാവാതെ താരം
പ്രീമിയര്‍ലീഗില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഗോളടിക്കാനാവാതെ ഈജിപ്ത് താരം
മോശം ഫോമിലൂടെയാണ് ലിവര്‍പൂളിന്റെ കുന്തമുന മുഹമ്മദ് സലാഹ് കടന്ന് പോകുന്നത്. ലിവര്‍പൂളിനെ സംബന്ധിച്ചിടത്തോളം ലീഗില്‍ ഒന്നാമത് എത്താനുള്ള അവസരമാണ് ഇന്നലെ നഷ്ടമായത്. എവര്‍ട്ടനെതിരെ ഗോള്‍രഹിത സമനിലയായതാണ് വിനയായത്. മാത്രമല്ല സലാഹിന്റെ ഫോമും ചര്‍ച്ചയായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമായാണ് മൂന്ന് മത്സരങ്ങളില്‍ സലാഹ് ഗോളടിക്കാതെ പോകുന്നത്.
താരത്തെ സംബന്ധിച്ച് ഇതിന് മുമ്പ് ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വാറ്റ്‌ഫോര്‍ഡ് എന്നീ ടീമുകള്‍ക്കെതിരെയാണ് ഇതിന് മുമ്പ് ഗോളടിക്കാതെ പോയ രണ്ട് മത്സരങ്ങള്‍. അതേസമയം ഇന്നലത്തെ മത്സരത്തില്‍ രണ്ട് സുവര്‍ണാവസരങ്ങളാണ് സലാഹിന് ലഭിച്ചത്. രണ്ടും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഈ സീസണിലെ മുന്‍നിരയിലുള്ള ആറു ക്ലബ്ബുകള്‍ക്കെതിരെയും സലാഹിന്‍റെ പ്രകടനം ക്ലിക്കായിരുന്നില്ല.
Mohamed Salah has failed to score in three consecutive Premier League games for the first time since joining Liverpool:
— Squawka Football (@Squawka) March 3, 2019
❌ vs. Man Utd
❌ vs. Watford
❌ vs. Everton
He had his fair share of chances today... pic.twitter.com/GDq7LveohK
നേടാനായത് ഒരൊറ്റ ഗോള്‍. അതും പെനല്‍റ്റിയിലൂടെ. കഴിഞ്ഞ സീസണില്‍ ടോപ് സ്‌കോററായ സലാഹ് ഇക്കുറിയും രണ്ടാം സ്ഥനത്തുണ്ടെങ്കിലും 17 ഗോളുകളെ കണ്ടെത്തിയിട്ടുളളൂ. 18 ഗോളുമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജി അഗ്യൂറോയാണ് ഒന്നാം സ്ഥാനത്ത്. ഔബാമയങ് 16 ഗോളുമായി മൂന്നാം സ്ഥാനത്തുണ്ട്. അത്രയും ഗോളുമായി ഹാരി കെയിനും തൊട്ടടുത്ത്. എന്നിരുന്നാലും സലാഹിന്റെ ഫോമില്‍ കോച്ച് ക്ലോപ്പിന് പരിഭ്രാന്തിയൊന്നുമില്ല.
അദ്ദേഹം സലാഹില്‍ പൂര്‍ണ സംതൃപ്തനാണ് താനും. ലിവര്‍പൂള്‍ ആരാധകര്‍ താരത്തിനെതിരെ രംഗത്ത് എത്തിക്കഴിഞ്ഞു. പലരും സലാഹിന്റെ ഫോമില്‍ ആശങ്ക രേഖപ്പെടുത്തി. മറ്റൊരാളെ പരീക്ഷിക്കേണ്ട സമയമെത്തിയെന്ന് വരെ ചിലര്‍ പങ്കുവെക്കുകയുണ്ടായി. ഗോളടിച്ച് സലാഹ് തന്നെയാണ് ഇതിനൊക്കെ മറുപടി പറയേണ്ടതും....
Salah was so poor and Klopp got his substitutions so wrong. Disappointing again from the Reds. Too many draws will cost them the title and that's not right and unfair but also seems so fitting for them. #LFC
— matt stewart (@stewbucs) March 3, 2019
Salah is important to the team but he can be frustrating at times with his link up to his team mates & finishing. You don't necessarily have to be a goal scorer always, a play maker is as important as the goal scorer. #LFC
— Alhassan Abdulai (@abdulaitooka) March 3, 2019
Salah either needs to get his head together or be dropped.. this is painful but the title race isn't over and maybe chasing will be good for us at this point cuz the pressure of being on top hasn't gone down well with us #YoullNeverWalkAlone #LFC
— karan budhrani (@karanbuds) March 3, 2019