റൊണാള്‍ഡോയില്ലാത്ത റയലിന്‍റെ കഷ്ടകാലം എന്ന് അവസാനിക്കും?
ഇതിന് മുമ്പ് റയലിലെ റൊണാള്‍ഡോയുടെ ആദ്യസീസണായിരുന്ന 2010ലാണ് ക്വാര്‍ട്ടര്‍ കാണാതെ റയല്‍ പുറത്താകുന്നത്.
2004ന് ശേഷം ആദ്യമായാണ് സ്വന്തം തട്ടകത്തില്‍ റയല്‍ തുടരെ നാല് മത്സരങ്ങള്‍ പരാജയപ്പെടുന്നത്. 2009-10ന് ശേഷം ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോലും കാണാതെ ടീം പുറത്താകുന്നത്. യൂറോപ്യന്‍ നോക്കൌട്ട് മത്സരത്തിലെ എന്നത്തേയും കനത്ത തോല്‍വിക്കാണ് ഇന്നലെ സാന്‍റിയാഗോ ബെര്‍ണബ്യൂ സാക്ഷ്യം വഹിച്ചത്. റൊണാള്‍ഡോയില്ലാത്ത റയലിന്‍റെ കഷ്ടകാലം അവസാനിക്കുമോ?
ഇന്നലെ അയാക്സിനെതിരെ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെട്ട് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായിരിക്കുകയാണ് റയല്‍. മൂന്ന് ദിവസനത്തിന് മുമ്പ് ലാലീഗ റൈസില്‍ നിന്നും ഏഴ് ദിവസം മുന്നെ കോപ്പ ഡെല്‍ റേയില്‍ നിന്നും പുറത്തായിരുന്നു റയല്‍.
ലോക ഇതിഹാസം റൊണാള്‍ഡോയെപറ്റി ഞങ്ങള്‍ക്കൊന്നും സംസാരിക്കാനില്ലെന്ന് റയല്‍ താരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ബോക്സില്‍ പന്ത് എങ്ങനെ കിട്ടിയാലും ഗോളാക്കി മാറ്റാന്‍ സാധിക്കുന്ന റൊണാള്‍ഡോ പോലൊരു താരത്തിന്റെ അഭാവം പ്രകടമായിരുന്നു. ഇതിന് മുമ്പ് റൊണാള്‍ഡോയുടെ ക്ലബിലെ ആദ്യസീസണായിരുന്ന 2010ലാണ് ക്വാര്‍ട്ടര്‍ കാണാതെ റയല്‍ പുറത്താകുന്നത്. പീന്നീടിങ്ങോട്ട് റയലിന്റെ ജൈത്രയാത്രയായിരുന്നു. അവസാന അഞ്ച് സീസണില്‍ നാല് ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കിയത് റയലായിരുന്നു. അതിനിടയില്‍ റൊണാള്‍ഡോ നാല് ബാലന്‍ ഡി യോര്‍ സ്വന്തം പേരിലാക്കിയിരുന്നു
ഇന്നലെ രാത്രി ബെര്‍ണബ്യൂ നിശബ്ദമായിരുന്നു. കഴിഞ്ഞ അഞ്ച് സീസണില്‍ നാല് സീസണിലും യൂറോപ്യന്‍ ചാമ്പ്യന്മാരായ ടീം ക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്തായിരിക്കുന്ന ഷോക്കിലായിരുന്നു ആരാധകര്‍.
Seven days, three home defeats, 8-1 aggregate score, all three competitions gone, one after the other, cup, league, European Cup, season over on 5 March, the day before their birthday...probably the worst week Real Madrid have ever had.
— Sid Lowe (@sidlowe) March 6, 2019
തന്റെ കരിയറിലെ ഏറ്റവും മോശം രാത്രിയാണിന്ന് എന്നാണ് റയല്‍ പ്രതിരോധ താരം കര്‍വഹാള്‍ മത്സരശേഷം പ്രതികരിച്ചത്. ‘ഇത്പോലൊരു അവസ്ഥ ഇതിന് മുന്നെ ഞാന്‍ അനുഭവിച്ചിട്ടില്ല. എന്ത് പറയണമെന്നെനിക്കറിയില്ല, വളരെ ദയനീയമാണിത്. ഒരൊറ്റ ആഴ്ച്ചകൊണ്ടാണ് ഞങ്ങള്‍ക്കെല്ലാം നഷ്ടമായത്. ഇത് റയലിന്‍റെ അസ്തമയമാണോ? ഇതുപോലൊന്ന് ഞാന്‍ ഇതിന് മുമ്പ് അനുഭവിച്ചിട്ടില്ല. ശരിക്കും ഞങ്ങള്‍ക്ക് ഈ സീസണ്‍ അവസാനിച്ചിരിക്കുകയാണ്’ വിതുമ്പികൊണ്ട് താരം പറഞ്ഞു.
സ്കൊളാരിക്ക് യാതൊരു തന്ത്രവുമില്ലായിരുന്നു എന്ന് മത്സരത്തിലുടനീളം പ്രകടമായിരുന്നു. ഓരോ താരങ്ങളും സ്വന്തമായി അവസരങ്ങളുണ്ടാക്കിയെങ്കിലും ഒരു ടീമായി മുന്നേറുന്നതില്‍ അമ്പേ പരാജയപ്പെട്ടു. ബെയ്ലും ക്രൂസുമെല്ലാം മൈതാനത്ത് നിരന്തരം പരാജയപ്പെടുകയായിരുന്നു. എന്തായാലും ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത് റൊണാള്‍ഡോയുടെ നികത്താനാവാത്ത അഭാവം എങ്ങനെയായിരിക്കും റയല്‍ മറികടക്കുക എന്ന് തന്നെയായിരിക്കും.
😳 Real Madrid in the Champions League..
— Enock Kobina Essel (@kobinaessel39) March 5, 2019
Before Ronaldo:
- 04/05: R16
- 05/06: R16
- 06/07: R16
- 07/08: R16
- 08/09: R16
With Ronaldo:
- 09/10: R16
- 10/11: SF
- 11/12: SF
- 12/13: SF
- 13/14: W
- 14/15: SF
- 15/16: W
- 16/17: W
- 17/18: W
After Ronaldo:
- 18/19: R16 pic.twitter.com/3yP3H6IpDQ
Ajax letting Perez know that Ronaldo left 4-1 reason 😂 pic.twitter.com/l2wT65zzCV
— Mr Sam (@XammyOfficial) March 5, 2019
€28m: Gareth Bale annual salary
— Adriano Del Monte (@adriandelmonte) March 6, 2019
€28m: Ajax’s entire wage bill (first team, second team, youth team)
😱 Real Madrid 1-4 Ajax pic.twitter.com/TPHYALSBAN