ഐ-ലീഗ് ഫുട്ബോള്‍ കിരീടം ചെന്നൈ സിറ്റിക്ക്; ഗോകുലത്തിന് തോല്‍വി തന്നെ
ഐ-ലീഗ് ഫുട്ബോള്‍ കിരീടം ചെന്നൈ സിറ്റിക്ക്. 20 മത്സരങ്ങളില്‍ നിന്ന് 43 പോയിന്റ് നേടിയാണ് കിരീട നേട്ടം, നിര്‍ണായക മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെ 3 -1 നാണ് ചെന്നൈ ടീം തോല്‍പ്പിച്ചത്.
ഐ-ലീഗ് ഫുട്ബോള്‍ കിരീടം ചെന്നൈ സിറ്റിക്ക്. ഐലീഗില്‍ ചെന്നൈ സിറ്റിയുടെ കന്നിക്കിരീടമാണ്. 20 മത്സരങ്ങളില്‍ നിന്ന് 43 പോയിന്റ് നേടിയാണ് കിരീട നേട്ടം. നിര്‍ണായക മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെ 3 -1 നാണ് ചെന്നൈ ടീം തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ചെന്നൈയുടെ ഗംഭീര തിരിച്ചുവരവ്. ഗൗരവ് ബോറ ഇരട്ട ഗോള്‍ നേടി(69,90+3).
Congratulations, @ChennaiCityFC 💥🎉🎊🎇#HeroILeague #ILeagueIConquer pic.twitter.com/NVsVtfiCbv
— Hero I-League (@ILeagueOfficial) March 9, 2019
കളി തുടങ്ങി മൂന്നാം മിനുറ്റില്‍ തന്നെ മിനര്‍വ അക്കൗണ്ട് തുറന്നെങ്കിലും അതില്‍ ഒതുങ്ങാനായിരുന്നു വിധി. റോളണ്ട് ബിലാലയാണ് മിനര്‍വക്കായി ഗോള്‍ നേടിയത്. പെട്രോ മാന്‍സിയുടെ പെനല്‍റ്റിയിലൂടെ ചെന്നൈ ഒപ്പമെത്തി. 59ാം മിനുറ്റിലായിരുന്നു ആ ഗോള്‍. കിരീടത്തിലേക്ക് ജയം വേണമെന്നിരിക്കെ ഇഞ്ച്വറി ടൈമില്‍ ഗൗരവ് ബോറ ഒരിക്കല്‍ കൂടി മിനര്‍വയുടെ വലകുലുക്കുകയായിരുന്നു.
ചെന്നൈ ജയിച്ചതോടെ ഈസ്റ്റ് ബംഗാളിന്‍റെ അവസാന മത്സരത്തിലെ ജയം അവരെ തുണച്ചില്ല. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം കേരളത്തെ ഈസ്റ്റ് ബംഗാള്‍ തോല്‍പിച്ചത്. അതോടെ അവര്‍ക്ക് 42 പോയിന്‍റെ സ്വന്തമാക്കാനായുള്ളൂ. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് 2-1ന് ഗോകുലം തോല്‍വി വഴങ്ങിയത്. 17 പോയിന്റുമായി ഗോകുലം ഒമ്പതം സ്ഥാനത്താണ്.