മടങ്ങിയെത്തി എന്ന് പറഞ്ഞേക്ക്

ഏറ്റവും മോശം സമയത്തിലൂടെ കടന്ന് പോകുന്ന റയലിന് വലിയ ആശ്വാസമാകും സിദാന്റെ മടങ്ങി വരവ്

Update: 2019-03-11 18:55 GMT

സീസണിൽ മോശം ഫോമിൽ തുടരുന്ന സ്പാനിഷ് വമ്പൻമാരായ റയലിന് ഒടുവിൽ ആശ്വാസ വാർത്തയെത്തിയിരിക്കുകയാണ്. ക്ലബിന്റെ പരിശീലക സ്ഥാനത്തേക്ക് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ തിരിച്ചെത്തി. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് കിരീടം അണിയിച്ച ശേഷം റയൽ വിട്ട സിദാൻ, നിലവിലെ പരിശീലകനായ സാന്റിയാഗോ സോളാരി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മടങ്ങി എത്തിയിരിക്കുന്നത്.

ഏറ്റവും മോശം സമയത്തിലൂടെ കടന്ന് പോകുന്ന റയലിന് വലിയ ആശ്വാസമാകും സിദാന്റെ മടങ്ങി വരവ്. ലാലിഗയില്‍ 11 മത്സരങ്ങള്‍ മാത്രം അവശേഷിക്കവേയാണ് സിദാന്‍ റയലിലേക്ക് എത്തുന്നത്. അവസാന മത്സരത്തിൽ അയാക്സിനോട് ‌പരാജയപ്പെട്ട റയൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു. ഇതിന് പുറമെ ലാ ലീഗയിലെ ടീമിന്റെ സാധ്യതകളും അവസാനിച്ച സ്ഥിതിയാണ്.

സിദാന് പിറകെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോയും ക്ലബ് വിട്ടത് റയലിന് വലിയ അടിയായിരുന്നു. തുടർന്ന് സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെക്കാൻ ടീമിനായിരുന്നില്ല. ബദ്ധവെെരികളായ ബാഴിസയുമായുള്ള എൽ ക്ലാസിക്കോ മത്സരങ്ങൾ വരെ ഏകപക്ഷീയമായപ്പോൾ, പഴയ പ്രതാപത്തിലേക്ക് മടങ്ങാൻ റയൽ വല്ലാതെ കഷ്ടപ്പെടുകയായിരുന്നു. 2022 ജൂണ്‍ 30 വരെയാണ് സിദാന്റെ റയലുമായുള്ള കരാര്‍.

Tags:    

Similar News