‘ഇത് ഡാന്‍സ് ഫ്ലോറല്ല മിസ്ടര്‍’: യുണെെറ്റഡിനെ ട്രോളി ഓസില്‍

പ്രീമിയർ ലീഗിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ആഴ്സനൽ യുണെെറ്റഡ‍ിനെ പരാജയപ്പെടുത്തിയത്

Update: 2019-03-12 12:31 GMT

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണെെറ്റഡിനെ മറുപടിയില്ലാത്ത രണ്ട്
ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന് പിന്നാലെ, യുണെെറ്റഡ് ടീമിനെ ട്രോളി ആഴ്സനൽ താരം മെസ്യൂട്ട് ഓസിൽ. ഇംഗ്ലണ്ടിന്റെ യുണെെറ്റഡ് താരം ജെസ്സി ലിൻഗാർഡിനാണ് ജർമൻ താരം മത്സര ശേഷം ട്രോളിലൂടെ മറുപടി നൽകിയത്.

നേരത്തെ, ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന എഫ്.എ കപ്പില്‍ സ്വന്തം നാട്ടുകാർക്ക് മുന്നിൽ ആഴ്സനലിനെ പരാജയപ്പെടുത്തിയിരുന്നു യുണെെറ്റഡ്. മത്സരത്തിനിടെ ലിംഗാർഡ് നടത്തിയ ആഹ്ലാദ പ്രകടനം ആഴ്സനൽ ക്യാമ്പിൽ ചർച്ചാ വിഷയമാവുകയുണ്ടായി. ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായാണ് ഓസിലിന്റ് ട്രോൾ വന്നത്.

Advertising
Advertising

ആഴ്സനൽ എമിറേറ്റ്സ് ഗ്രൗണ്ടിൽ വെച്ച് നടന്ന എഫ്.എ കപ്പ് നാലാം റൗണ്ട് മത്സരത്തിൽ ആഴ്സനലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മഞ്ചസ്റ്റർ യുണെെറ്റഡ് പരാജയപ്പെടുത്തിയത്.
ഗോൾ നേടിയതിനെ തുടർന്ന് എമിറെെറ്റ്സ് സ്റ്റേഡിയത്തിൽ സുപ്രസിദ്ധമായ ‘മൂൺ വാക്ക്’ ചുവട് വെച്ച ലിൻഗാർഡ്, ആഴ്സനലിന്റെ എമിറേറ്റ്സ് സ്റ്റേഡിയം തനിക്ക് ‘ഡാൻസ്ഫ്ലോർ’ ആണെന്നും സോഷ്യൽ മീഡിയയിൽ കുറിക്കുകയുണ്ടായി. തുടര്‍ന്ന് നടന്ന പ്രീമിയർ ലീഗിൽ യുണെെറ്റഡ് ആഴ്സനലിനോട് പരാജയപ്പെട്ടതോടെ, ഇത് സൂചിപ്പിച്ച് കൊണ്ട് ഓസിൽ ട്വീറ്റ് ചെയ്യുകയായിരുന്നു.

പ്രീമിയർ ലീഗിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ആഴ്സനൽ യുണെെറ്റഡ‍ിനെ പരാജയപ്പെടുത്തിയത്. ആഴ്സനലിനായി ഗ്രനിറ്റ് സാക്കയും, പെനാൽറ്റി വലയിലെത്തിച്ച് പിയറി ഒബാമെയാംഗും ഗോളുകൾ നേടി. വിജയത്തോടെ, പട്ടികയില്‍ യുണെെറ്റഡിനെ മറികടന്ന ആഴ്സനല്‍ 60 പോയന്റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 58 പോയന്റുമായി യുണെെറ്റഡ് അഞ്ചാം സ്ഥാനത്താണ്.

Tags:    

Similar News