ഡിഫന്റര്‍മാരെ വെട്ടിച്ച് ഗോള്‍ കണ്ടെത്തുന്ന വിധം; മെസിയുടെ ആ ഗോള്‍ വൈറല്‍
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ബാഴ്‌സലോണ ലയോണിനെ തകര്‍ത്തത് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്.
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ബാഴ്‌സലോണ ലിയോണിനെ തകര്‍ത്തത് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്. സൂപ്പര്‍ താരം ലയണല്‍ മെസി രണ്ട് ഗോളുകള്‍ കണ്ടെത്തി. രണ്ട് ഗോളുകളും പ്രത്യേകത നിറഞ്ഞതായിരുന്നു. 78ാം മിനുറ്റില്‍ ലിയോണ്‍ ഡിഫന്റര്‍മാരെ വെട്ടിമാറ്റി നേടി ഗോളായിരുന്നു അതിലൊന്ന്. മെസിയുടെ രണ്ടാം ഗോളായിരുന്നു ഇത്.
#messi G.O.A.T #barcelona .
— Willie jnr (@AfolakeWilliams) March 14, 2019
Leo rendered Lyon defenders defenseless 🤣🤣🤣🤣 what a goal pic.twitter.com/pFXKO8WXWT
ഡിഫന്റര്‍മാരെ കബളിപ്പിച്ച മെസിയുടെ കിക്ക് തടയാനായി ഗോള്‍കീപ്പര്‍ ശ്രമിച്ചെങ്കിലും കൈയില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു. 17ാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റിയാണ് മെസി ആദ്യം വലയിലെത്തിച്ചത്. ഇതോടെയാണ് ഗോള്‍വേട്ടക്ക് തുടക്കമിടുന്നത്. ഈ പെനല്‍റ്റി കിക്കിനും പ്രത്യേകതയുണ്ടായിരുന്നു. പനേങ്കാ കിക്കായാണ് മെസി എടുത്തത്. ഗോള്‍കീപ്പര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ട് ഗോളിന് വഴിയൊരുക്കിയതും മെസിയായിരുന്നു.
I can watch Messi’s ‘panenka’ penalty over and over again, so satisfying! 😍 #UCL #BARLYO
— Nirene Guigá (@NireneGuiga) March 14, 2019
pic.twitter.com/URvHGKyLzJ
പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ നിറംമങ്ങിയ ബാഴ്സലോണ രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത് തിരിച്ചുവരുന്നതാണ് കണ്ടത്.കുട്ടീഞ്ഞോ, ജെറാള്‍ഡ് പിക്വ, ഒസ്മാന്‍ ഡെംബല എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ലൂക്കാസ് തൊസാര്‍ട്ട് ആണ് ലയോണിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യ പാദ മത്സരം ഗോള്‍ രഹിത സമനിലയിലാണ് അവസാനിച്ചത്.