അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍

ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാണിത്. 2017 ല്‍ അണ്ടര്‍ 17 പുരുഷ ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയായിരുന്നു.

Update: 2019-03-16 07:43 GMT

ഇന്ത്യ വീണ്ടും ഒരു ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നു. 2020 ലെ അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുക. മിയാമിയില്‍ ചേര്‍ന്ന ഫിഫ കൌണ്‍സില്‍ യോഗത്തിലാണ് ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനമായത്.

ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാണിത്. 2017 ല്‍ അണ്ടര്‍ 17 പുരുഷ ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയായിരുന്നു. ലോകകപ്പിന് വേദിയാകുന്നതോടെ ടീം ഇന്ത്യക്ക് ടൂര്‍ണമെന്റിലേക്ക് നേരിട്ട് യോഗ്യതയും ലഭിക്കും.

ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ അവസരം നല്‍കിയതില്‍ ഫിഫയോട് നന്ദിയുണ്ടെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. രാജ്യത്തെ വനിതാ ഫുട്ബോളിന്റെ മുഖം തന്നെ മാറ്റാന്‍ ഈ ലോകകപ്പ് അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News