ആഹ്ലാദം അതിര് വിട്ടു; ക്രിസ്റ്റ്യാനോക്ക് യുവേഫയുടെ ‘റെഡ് കാര്‍ഡ്’ 

അത്‌ലറ്റികോ മാഡ്രിഡിനെതിരെ ഗോള്‍ നേടിയ ക്രിസ്റ്റിയാനോ, അത്‌ലറ്റികോ ആരാധകരുടെ ഭാഗത്ത് ചെന്ന് പ്രകോപനപരമായി ഗോള്‍ നേട്ടം ആഘോഷിക്കുകയായിരുന്നു

Update: 2019-03-19 04:27 GMT

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രഡിനെതിരായ മത്സരത്തില്‍ പ്രകോപനപരമായ രീതിയില്‍ ഗോള്‍ നേട്ടം ആഘോഷിച്ച് വെട്ടിലായി യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രിസ്റ്റിയാനോയുടെ ഹാട്രിക്കിലൂടെ വന്‍ തിരിച്ചുവരവാണ് യുവന്റസ് ചാമ്പ്യന്‍സ് ലീഗില്‍ നടത്തിയത്.

അത്‌ലറ്റികോ മാഡ്രിഡിനെതിരെ ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ, അത്‌ലറ്റികോ ആരാധകരുടെ ഭാഗത്ത് ചെന്ന് പ്രകോപനപരമായി ഗോള്‍ നേട്ടം ആഘോഷിക്കുകയായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സീമിയോണിനെ അനുകരിച്ചായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ ആഘോഷം. യുവന്റസിനെതിരായ ആദ്യ പാദ മത്സരത്തില്‍ അത്‌ലറ്റിക്കോ 2-0ന് വിജയിച്ചപ്പോള്‍, സീമിയോണിന്റെ വിജയാഹ്ലാദം ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും, അച്ചടക്ക നടപടി നേരിടുകയും ചെയ്തിരുന്നു.

Advertising
Advertising

Full View

രണ്ടാം പാദത്തില്‍ റൊണാള്‍ഡോയിലൂടെ യുവന്റസ് ഗംഭീര തിരിച്ചു വരവ് നടത്തിയപ്പോള്‍, സമാന രീതിയില്‍ അത്‌ലറ്റിക്കോ കാണികള്‍ക്ക് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു റൊണോ. എന്നാല്‍ ഓരോരുത്തര്‍ക്കും അവരുടേതായ രീതികളുണ്ടെന്ന് പറഞ്ഞ യുവന്റസ് കോച്ച് മസ്മില്ലാനോ അല്ലഗ്രി ഇതിന്റെ പേരില്‍ താരത്തിന് കടുത്ത നടപടിക്ക് സാധ്യതയുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു.

Tags:    

Similar News