വെനസ്വേലക്കെതിരെ അര്‍ജന്റീന ഇറങ്ങുന്നത് പുതിയ ജേഴ്സി ധരിച്ച്
സൂപ്പര്‍ താരം ലയണല്‍ മെസിയാണ് പതിയ ജേഴ്സി പുറത്തിറക്കിയത്. വെള്ളയില്‍ നീല വരകളുള്ള സ്ഥിരം ജേഴ്സിയില്‍ വ്യത്യസ്തമായി നേര്‍ത്ത രീതിയില്‍ വെള്ളയും നീലയും കാണുന്ന വിധത്തിലാണ് പുതിയ ജേഴ്സി.
വെനസ്വേലക്കെതിരെ അര്‍ജന്റീന സൗഹൃദ മത്സരത്തിനിറങ്ങുന്നത് പുതിയ ജേഴ്സി ധരിച്ച്. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് പതിയ ജേഴ്സി പുറത്തിറക്കിയത്. വെള്ളയില്‍ നീല വരകളുള്ള സ്ഥിരം ജേഴ്സിയില്‍ നിന്ന് വ്യത്യസ്തമായി നേര്‍ത്ത രീതിയില്‍ വെള്ളയും നീലയും കാണുന്ന വിധത്തിലാണ് പുതിയ ജേഴ്സി.
Leo #Messi con la nueva camiseta de @Argentina 🇦🇷@adidasAR #DareToCreate #creadoconadidas pic.twitter.com/nuaIk43aFT
— Selección Argentina 🇦🇷 (@Argentina) March 19, 2019
അഡിഡാസാണ് പുതിയ ജേഴ്സിയും രൂപകല്‍പന ചെയ്തിരിക്കുന്നത്. എ.എഫ്.എയുടെ ബാഡ്ജും ചെസ്റ്റ് ഭാഗത്ത് കാണാം. മുമ്പുണ്ടായിരുന്ന ജേഴ്സിയില്‍ മൂന്ന് നീലവരകളാണ് ഉണ്ടായിരുന്നെതെങ്കില്‍ വീതിയേറിയ രണ്ട് നിലവരകള്‍ വെള്ള നിറത്തോട് അലിഞ്ഞുചേരും വിധമാണ് പുതിയ ജേഴ്സിയുടെ രൂപകല്‍പ്പന.
കോപ്പ അമേരിക്കയിലും അർജന്റീന പുതിയ ജേഴ്സി ധരിച്ചാവും ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായതിന് ശേഷം ആദ്യമായാണ് അര്‍ജന്റീനക്കായി മെസി ഇറങ്ങുന്നത്. അതിനാല്‍ തന്നെ ലോകമെമ്പാടുമുള്ള മെസി ആരാധകരും കാത്തിരിപ്പിലാണ്. കഴിഞ്ഞ ദിവസം ടീമിനൊപ്പം മെസി ചേര്‍ന്നിരുന്നു. വെള്ളിയാഴ്ചയാണ് മത്സരം.
Hay jugadores, hay equipo, hay camiseta nueva. ¡Vamos Argentina!@adidasar #DareToCreate #creadoconadidas pic.twitter.com/7gAQbEi6P7
— Selección Argentina 🇦🇷 (@Argentina) March 19, 2019