വീണ്ടും സാഫ് കപ്പില്‍ മുത്തമിട്ട് ഇന്ത്യ
നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ സാഫ് വനിതാ കിരീടം സ്വന്തമാക്കിയത്.
നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ സാഫ് വനിതാ കിരീടം സ്വന്തമാക്കി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ കിരീടം കൈവിട്ടിട്ടില്ലാത്ത ഇന്ത്യ ആധികാരികമായാണ് ഇത്തവണയും കിരീടത്തില്‍ മുത്തമിട്ടത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാമത്തെ കിരീടമാണ് ഇതോടെ യാഥാര്‍ഥ്യമായത്. നേപ്പാളിലെ സഹീദ് മൈതാൻ രംഗശാല സ്റ്റേഡിയത്തില്‍ ഉച്ചക്ക് 2.45നായിരുന്നു മത്സരം.
കളിയുടെ 26ാം മിനുട്ടില്‍ ഡാലിമ ചിബ്ബെറിയുടെ ഗോളിലൂടെ ഇന്ത്യ ലീഡെഡുത്തു. അധികം വൈകാതെ നേപ്പാള്‍ സമനില ഗോള്‍ നേടി. ആദ്യപാദം സമനിലയില്‍ കലാശിച്ചെങ്കിലും ഗ്രെയ്സ് ഡാന്‍മെയുടെയും അഞ്ജു തമാങുവിന്‍റെയും ഉഗ്രന്‍ ഗോളിലൂടെ ഇന്ത്യ സാഫ് കപ്പ് അഞ്ചാം തവണയും സ്വന്തമാക്കി.
സെമിയില്‍ ബംഗ്ലാദേശിനെ മറുപടിയില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയിരുന്നത്.