ഒളിമ്പിക്‌സ് മെഡല്‍ സ്വപ്‌നം കണ്ട് കെ.ടി ഇര്‍ഫാന്‍

ഖത്തറിലെ ലോക ചാമ്പ്യന്‍ഷിപ്പിലും മികച്ച പ്രകടനം നടത്താനാകുമെന്ന് തന്നെയാണ് ഇര്‍ഫാന്‍ പ്രതീക്ഷിക്കുന്നത്.

Update: 2019-03-24 04:28 GMT

ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ പ്രതീക്ഷയുണ്ടെന്ന് ഒളിമ്പ്യന്‍ ഇര്‍ഫാന്‍. സെപ്റ്റംബറില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നും ഇര്‍ഫാന്‍ മീഡിയ വണ്ണിനോട് പറഞ്ഞു. 2020ല്‍ ജപ്പാനിലെ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ അത്‌ലറ്റാണ് കെടി ഇര്‍ഫാന്‍.

Full View

ജപ്പാനില്‍ നടന്ന ഏഷ്യന്‍ വാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ മത്സരത്തിലൂടെയാണ്, ടോക്യോ ഒളിമ്പിക്‌സ് യോഗ്യതയിലേക്ക് ഇര്‍ഫാന്‍ നടന്നു കയറിയത്. ഒപ്പം ദോഹയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ഇടംപിടിച്ചു.

Advertising
Advertising

ജപ്പാനില്‍ 1:20.57 സമയത്തില്‍ നാലാമതായാണ് കെ.ടി ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഒരു മണിക്കൂര്‍ 21 മിനുറ്റായിരുന്നു ടോക്യോ ഒളിംപിക്‌സിന്റെ 20 കി.മീ നടത്തത്തിന്റെ യോഗ്യതാ മാര്‍ക്ക്. ലോകചാമ്പ്യന്‍ഷിപ്പില്‍ 1:22.30 ആയിരുന്നു യോഗ്യതാ സമയം.

ഖത്തറിലെ ലോക ചാമ്പ്യന്‍ഷിപ്പിലും മികച്ച പ്രകടനം നടത്താനാകുമെന്ന് തന്നെയാണ് ഇര്‍ഫാന്‍ പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനം നടത്തിയ ജപ്പാനില്‍ തന്നെ നടക്കുന്ന ഒളിമ്പിക്‌സില്‍ കാലാവസ്ഥ അനുകൂലമായാല്‍ മെഡല്‍ നേടാനാകുമെന്നും ഇര്‍ഫാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags:    

Similar News