ആശങ്ക വേണ്ട, എന്റെ ശരീരത്തെ എനിക്കറിയാം: പരിക്കേറ്റ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറയുന്നു..
വലതു കാലിന്റെ മസിലിൽ വേദന അനുഭവപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ കളം വിടുകയായിരുന്നു.
യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ സെര്‍ബിയക്കെതിരായ മത്സരത്തിനിടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പരിക്ക്. മത്സരത്തിന്റെ 30 മിനുറ്റ് മാത്രമെ സൂപ്പര്‍താരത്തിന് കളിക്കാനായുള്ളൂ. വലതു കാലിന്റെ മസിലിൽ വേദന അനുഭവപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ പിന്നീട് കളം വിടുകയായിരുന്നു.
CRISTIANO RONALDO:
— Cristiano Ronaldo (@TeamCRonaldo) March 25, 2019
"My injury? I'm not worried. I know my body and in two weeks' time I'll be ready to play again."pic.twitter.com/WDOOVZu5BX
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അയാക്‌സിനെ യുവന്റസ് നേരിടാനിരിക്കെ ക്രിസ്റ്റ്യനോക്ക് പരിക്കേറ്റത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. മത്സര ശേഷം തന്റെ ആരോഗ്യ സ്ഥിതിയില്‍ ക്രിസ്റ്റ്യാനോ തന്നെ വിശദീകരണം നല്‍കി. പരിക്കില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നായിരുന്നു റൊണാള്‍ഡോ വ്യക്തമാക്കിയത്.
എനിക്ക് ആശങ്കയൊന്നുമില്ല, എന്റെ ശരീരത്തെ എനിക്കറിയാം, ഇങ്ങനെയൊക്കെ സംഭവിക്കും ഇത് ഫുട്‌ബോളാണ്, ഒന്നോ രണ്ടോ ആഴ്ചക്ക് ശേഷം വീണ്ടും കളത്തിലെത്തുമെന്നും റൊണാള്‍ഡോ പറഞ്ഞു. സെര്‍ബിയ- പോര്‍ച്ചുഗല്‍ മത്സരം സമനിലയില്‍(1-1) പിരിയുകയായിരുന്നു. ദുസാന്‍ ടാഡികിന്റെ പെനല്‍റ്റിയിലൂടെ അതും ഏഴാം മിനുറ്റില്‍ സെര്‍ബിയയാണ് ആദ്യം ലീഡ് എടുത്തത്. എന്നാല്‍ 42ാം മിനുറ്റില്‍ ഡാനലോ പെരേരയിലൂടെ പോര്‍ച്ചുഗല്‍ ഒപ്പമെത്തുകയായിരുന്നു.