യുദ്ധം മെസിയും പോഗ്ബയും തമ്മിലോ? ഇബ്രാഹിമോവിച്ച് പറയുന്നതിങ്ങനെ...
ബാഴ്സക്കുവേണ്ടി 22ഉം യുണൈറ്റഡിനായി 29ഉം ഗോളുകള്‍ ഇബ്രാഹിമോവിച്ച് സ്വന്തമാക്കിയിട്ടുണ്ട്.
തന്റെ മുന്‍ ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ആവേശത്തിലാണ് ഫുട്ബോള്‍ താരം ഇബ്രാഹിമോവിച്ച്. ബാഴ്സയും മാഞ്ചസ്റ്ററും ഇന്ന് ഓള്‍ഡ്ട്രാഫോഡില്‍ ഏറ്റുമുട്ടുകയാണ്. ഈ മത്സരത്തെ മെസിയും പോഗ്ബയും തമ്മിലുള്ള പോരാട്ടമാണെന്നാണ് ഇബ്രാഹിമോവിച്ച് വിശേഷിപ്പിക്കുന്നത്.
എല്ലാ മത്സരത്തിലും മാറ്റങ്ങൾ സാധ്യമാക്കുന്ന താരമാണ് മെസി. യുണൈറ്റഡിലെ പോഗ്ബയുടെ പ്രകടനവും അസാധാരണമാണ്. അതുകൊണ്ട് തന്നെ ഈ മത്സരം ഇവർ തമ്മിലുള്ള പോരാട്ടമാകുമെന്നും ഇബ്രാഹിമോവിച്ച് വിശ്വസിക്കുന്നു.
വലിയ ഫുട്ബോള്‍ പാരമ്പര്യമുള്ള രണ്ട് ക്ലബ്ബുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം കൂടുതല്‍ ആവേശകരമായിരിക്കും എന്നും അദ്ദേഹം പറയുന്നു. ബാഴ്സക്കുവേണ്ടി 22 ഗോളുകളും 46 അസിസ്റ്റുകളും യുണൈറ്റഡിന് വേണ്ടി 29 ഗോളുകളും 53 അസിസ്റ്റുകളും ഇബ്രാഹിമോവിച്ചിന്റെ പേരിലുണ്ട്. ഇന്നത്തെ മത്സരത്തിന്റെ പ്രധാന ആകര്‍ഷണം മെസിയും പോഗ്ബയും തന്നെയാണ്