പരിക്കേറ്റ മെസിക്കു നേരെ റൊണാള്‍ഡോക്ക് സ്തുതി പാടി ആരാധകര്‍
ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യ പാദത്തില്‍ ചുവന്ന ചെകുത്താന്മാര്‍ ബാഴ്സലോണക്ക് മുന്നില്‍ എതിരില്ലാത്ത ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു
Update: 2019-04-11 20:13 GMT
ബുധനാഴ്ച്ച നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ ബാഴ്‌സലോണ നായകന്‍ ലയണല്‍ മെസിക്ക് നേരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് ആര്‍പ്പുവിളിക്കുകയായിരുന്നു. മുപ്പതാം മിനിറ്റില്‍ സ്മോളിങ്ങ്‌സിന്റെ കൈ തട്ടി മെസിക്ക് പരിക്കേറ്റു. പരിക്കേറ്റ മെസിയെ പരിചരിക്കുന്നതിനിടെ അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് 'വിവാ റൊണാള്‍ഡോ' എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ ആര്‍ത്തു വിളിച്ചു.
ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യ പാദത്തില്‍ ചുവന്ന ചെകുത്താന്മാര്‍ ബാഴ്സലോണക്ക് മുന്നില്‍ എതിരില്ലാത്ത ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു.
ലാലിഗ ചാമ്പ്യന്‍മാരെ സ്വന്തം തട്ടകത്തില്‍ വെച്ച് പരാജയപെടുത്താന്‍ സാധിച്ചിട്ടില്ല എന്നുള്ളത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സെമി ഫൈനലിലേക്കുള്ള കടമ്പ വലുതാക്കി.