​അവിശ്വസനീയം സിറ്റി ടോട്ടനം മത്സരത്തെ അങ്ങനെയെ വിശേഷിപ്പിക്കാനാവൂ

ആദ്യപാദം 2-3ന് സിറ്റി മുന്നിട്ട് നിന്നു...

Update: 2019-04-17 22:17 GMT

അവിശ്വസനീയം.. അങ്ങനെയെ ഇന്നത്തെ മത്സരത്തെ വിശേഷിപ്പിക്കാനാവൂ.. ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരം.. വാറ് എങ്ങനെ ഫുട്ബോളിനെ തന്നെ മാറ്റി മറിക്കുമെന്ന് ഇന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു..

തുടക്കത്തിൽ തന്നെ സ്റ്റെര്‍ലിങ്ങിലൂടെ സിറ്റിക്ക് പ്രതീക്ഷ.. പൊടുന്നനെ ടോട്ടനത്തിന്റെ രണ്ട് ഗോളുകൾ. രണ്ടും സൺ ഹുങ്ങ് മിന്നിലൂടെ.. ജയിക്കാൻ സിറ്റിക്ക് ഇനി മൂന്ന് ഗോളുകൾ വേണം. എല്ലാം പ്രതീക്ഷയും നശിച്ചിരിക്കുന്നു.. എന്നാൽ സ്റ്റെർലിങ്ങും ബെർണാട്ടോ സിൽവയും വീണ്ടും പ്രതീക്ഷ നൽകുന്നു.. ആദ്യപാദം 2-3ന് സിറ്റി മുന്നിട്ട് നിന്നു. എന്നിരുന്നാലും സെമിയിലേക്ക് സിറ്റിക്ക് ഇനി ഒരു ഗോളു കൂടി കണ്ടെത്തണം... അതും 59ാം മിനിറ്റിൽ അഗ്യൂറോയിലൂടെ സിറ്റി നേടുന്നു, സിറ്റി ജയിച്ചെന്ന പ്രതീക്ഷ നൽകുന്നു. എന്നാൽ അപ്രതീക്ഷിതമായി 73ാം മിനിറ്റിൽ ഫെർണാണ്ടോ ലോറന്റേ വീണ്ടും സിറ്റിയുടെ വലകുലുക്കി.

Advertising
Advertising

അന്നേരവും ഗാർഡിയോളയുടെ പിള്ളേര് മൈതാനത്ത് പരന്നൊഴുകി. പ്രത്യേകിച്ചും, ഡി ബ്രൂണെയ് പൊസിഷനുകൾക്കെല്ലാം അപ്പുറത്ത് മൈതാനത്ത് പരന്നൊഴുകുകയായിരുന്നു. പക്ഷേ ടോട്ടനത്തിന്റെ വലകുലുക്കാന്‍ മാത്രമായില്ല. അവസാനം 92ാം മിനിറ്റിൽ സ്റ്റെർലിങ്ങ് വീണ്ടും ടോട്ടനത്തിന്റെ വലകുലുക്കി. ഇത്തിഹാദ് സ്റ്റേഡിയം ആർത്തിരമ്പി. പെപ് ഗാർഡിയോള വൻ തിരിച്ചുവരവ് നടത്തിയതിന്റെ ആവേശത്തിൽ തുള്ളിച്ചാടി. പൊച്ചിറ്റീനോ എല്ലാം അവസാനിച്ച നിരാശയിൽ തലകുനിച്ചു.

എന്നാൽ നിമിഷത്തിനുള്ളിൽ വാറിലൂടെ അസിസ്റ്റ് നല്‍കിയ അഗ്യൂറോ ഓഫ്സൈ‍ഡാണെന്ന് വിധി വരുന്നു. ഫുട്ബോൾ ലോകം അമ്പരന്ന് നിന്ന നിമിഷം. പൊച്ചിറ്റീനോക്ക് പോലും ഒന്നും വിശ്വസിക്കാനായില്ല. അങ്ങനെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ടോട്ടനം ഗാർഡിയോളയുടെ ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് സെമിയിൽ കടന്നിരിക്കുന്നു.

Full View
Tags:    

Similar News