ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫോട്ടോഫിനിഷിലേക്ക്; ലിവര്‍പൂള്‍ വീണ്ടും ഒന്നാമത്
എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ഹഡേഴ്സ് ഫീല്‍ഡിനെ തകര്‍ത്തത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫോട്ടോഫിനിഷിലേക്ക്. ഹഡേഴ്സ് ഫീല്‍ഡിനെതിരെ ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി ലിവര്‍പൂള്‍ ലീഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ഹഡേഴ്സ് ഫീല്‍ഡിനെ തകര്‍ത്തത്.
മുഹമ്മദ് സലാ, സാദിയോ മാനെ എന്നിവരുടെ ഇരട്ട ഗോളാണ് ലിവര്‍പൂളിന് വമ്പന്‍ ജയം സമ്മാനിച്ചത്. നാബി കേറ്റയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. 45+1, 83 മിനുറ്റുകളിലായിരുന്നു സലാഹിന്റെ ഗോളുകള്‍. 23, 66 മിനുറ്റുകളിലായിരുന്നു മാനെയുടെ ഗോളുകള്‍. ഒന്നാം മിനുറ്റില്‍ തന്നെ നാബി കേറ്റയിലൂടെയാണ് ലിവര്‍പൂള്‍ അക്കൗണ്ട് തുറന്നത്.
മത്സരത്തിലുടനീളം മികച്ച കളിയാണ് ലിവര്‍പൂള്‍ പുറത്തെടുത്തത്. എതിര്‍ പോസ്റ്റിലേക്ക് 21 ഷോട്ടുകളാണ് എത്തിയത്. ജയത്തോടെ ലിവര്‍പൂള്‍ 36 മത്സരങ്ങളില്‍ നിന്നും 91 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ച് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 89 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
One year wonder? No way! Mo Salah scores 20 goals now in back to back seasons! #Liverpool
— SONTFootball (@SONTFootball) April 26, 2019
pic.twitter.com/J3CiZLg7De