അറുന്നൂറാന്‍ റൊണോ...
ക്ലബ്ബ് ഫുട്ബോളില്‍ സ്വന്തം പേരില്‍ അറുനൂറ് ഗോളുകള്‍ തികച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
ക്ലബ് ഫുട്ബോളില്‍ 600 ഗോളെന്ന മാന്ത്രിക സംഖ്യ പിന്നിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവന്റസ് ഇന്റര്‍ മിലാനെതിരെ 1-1ന് സമനില വഴങ്ങിയ മത്സരത്തില്‍ 62-ാം മിനിറ്റിലായിരുന്നു റോണോയുടെ 600ാം ഗോള്‍ പിറന്നത്.
റൊണാള്‍ഡോക്ക് വെല്ലുവിളിയായി 598 ഗോള്‍ നേടിയ ബാഴ്സയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയും തൊട്ടുപിന്നില്ലുണ്ട്. യുവന്റസിനായി ഇതുവരെ 27 ഗോളുകള്‍ നേടിയ റൊണാള്‍ഡോ മുന്‍ ക്ലബുകളായ സ്പോർട്ടിങ്ങ് ലിസ്ബണിനായി അഞ്ച് ഗോളും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 118 ഗോളും റയല്‍ മാഡ്രിഡിനായി 450 ഗോളും നേടിയിട്ടുണ്ട്.
റൊണാള്‍ഡോ 600-ാം ഗോള്‍ നേടിയ ദിവസം തന്നെയാണ് മെസി തന്റെ 598-ാമത്തെ ഗോളില്‍ മുത്തമിട്ടത്. നിലവില്‍ ഇറ്റാലിയന്‍ സീരീസ് എ ചാംമ്പ്യന്‍മാരായ യുവന്റസ് ഇനിയും മത്സരങ്ങള്‍ ബാക്കിനില്‍ക്കെ തൊട്ടുപിന്നിലുള്ള നാപ്പോളിയെക്കാള്‍ 20 പോയിന്റ് മുന്നിലാണ്. ബാഴ്സയാകട്ടെ മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ ലാ ലിഗ ചാംമ്പ്യന്‍മാരുമായിരിക്കുന്നു.