ആ ഇടങ്കാലില്‍ നിന്നല്ലാതെ പിന്നെ എവിടെ നിന്ന് വരും ഇതുപോലൊരു  ഫ്രീകിക്ക് !

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലെ ആദ്യപാദത്തിൽ ബാഴ്സലോണ ലിവർപൂളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തിരിക്കുകയാണ്

Update: 2019-05-02 05:00 GMT

‘’ലിയോനെപറ്റി നിങ്ങൾ എഴുതാതിരുക്കൂ... അദ്ദേഹത്തെ വിശദീകരിക്കാതിരിക്കൂ... മെസിയെ കേവലം ആസ്വദിച്ചുകൊണ്ടിരിക്കൂ..’’ ലയണൽ മെസിയെപറ്റി പെപ് ഗാർഡിയോള പണ്ട് പറഞ്ഞ വാക്കുകളാണിത്. ഇന്നലെ രാത്രിയിലെ ആ ഫ്രീകിക്ക് ഗോളും വിശദീകരിക്കാനാവില്ല. അതിനെപറ്റി ഒന്നും എഴുതാനുമാവില്ല. അതങ്ങനെ ആസ്വദിക്കാനേ കഴിയൂ..

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലെ ആദ്യപാദത്തിൽ ബാഴ്സലോണ ലിവർപൂളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തിരിക്കുകയാണ്. മത്സരത്തിലെ 82ാം മിനിറ്റിലെ മെസിയുടെ അമ്പരപ്പിക്കുന്ന ഫ്രീകിക്ക് ഗോളാണ് ഫുട്ബോൾ ലോകം ഇപ്പോൾ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്.

Advertising
Advertising

Full View

മുപ്പത് വാരെ അകലെ നിന്നും മെസി എടുത്ത ഫ്രീകിക്ക് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് വളഞ്ഞിറങ്ങുകയായിരുന്നു. ലോകത്തിലെ ഏത്
ഗോളിക്കും യാതൊന്നും ചെയ്യാനാവാത്ത അത്രക്ക് അളന്ന് മുറിച്ചുള്ള കിക്കായിരുന്നു അത്. മെസിയുടെ ക്ലബ് കരിയറിലെ 600ാമത്തെ
ഗോളായിരുന്നു ആ ഫ്രീകിക്ക് ഗോളെന്നത് ആരാധകർക്ക് ഇരട്ടിമധുരമാണ്.

Tags:    

Similar News