റൊണോയുണ്ടോ, എങ്കില്‍ അവരുടെ ഒരു ആഗ്രഹവും പൂവണിയില്ല

18ാം മിനിറ്റിൽ തന്നെ സാസ ലൂക്കിച്ചിലൂടെ ടുറിനോ ഗോൾ സ്വന്തമാക്കി

Update: 2019-05-04 15:07 GMT

യുവന്റസിൽ ജയിക്കാനുള്ള ടുറീനോയുടെ കാൽനൂറ്റാണ്ട് കാലത്തെ ആഗ്രഹം റൊണാൾഡോക്ക് മുന്നിൽ സഫലമായില്ല. യുവന്റസ് മൈതാനത്ത് മത്സരം തുടങ്ങി 18ാം മിനിറ്റിൽ തന്നെ സാസ ലൂക്കിച്ചിലൂടെ ടുറിനോ ഗോൾ സ്വന്തമാക്കി. 24 വർഷത്തിന് ശേഷം യുവന്റസ് മൈതാനത്ത് ജയിക്കുന്നതിന്റെ ആവേശത്തിലായിരുന്നു ടുറീനോയുടെ കളിക്കാരും ആരാധകരുമെല്ലാം. എന്നാൽ മത്സരം അവസാനിക്കാൻ കേവലം ആറ് മിനിറ്റ് ശേഷിക്കെ റൊണാൾഡോയുടെ കിടിലൻ ഹെഡ് ഗോളിലൂടെ ടുറീനോയുടെ ഗോൾ വലകുലുങ്ങി. അങ്ങനെ ടുറീന്‍ ജയിച്ചെന്നുറപ്പിച്ച മത്സരം റൊണോ സ്വന്തമാക്കുകയായിരുന്നു.

Full View

1995ന് ശേഷം ടുറീൻ യുവന്റസിൽ ജയിച്ചിട്ടില്ല. യുവന്റസ് ഇതിനകം ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ടുറീൻ അവരുടെ ആദ്യത്തെ യുറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതക്കുള്ള പോരാട്ടത്തിലാണ്. നിലവിൽ 35 മത്സരങ്ങളിൽ നിന്നും 57 പോയന്റുമായി ആറാം സ്ഥാനത്താണ് ടുറീൻ.

Tags:    

Similar News