കരയാതെ വായിച്ച് തീര്‍ക്കാനാവില്ല മെസിയുടെ ആ വരികള്‍

മെസി കഴിഞ്ഞ കാലത്തെ സാവിയുമൊത്തുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുകയാണ്.

Update: 2019-05-04 12:00 GMT

ഈ സീസണിന് ശേഷം ബൂട്ടഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മുൻ ബാഴ്സലോണയുടെ മധ്യനിര താരം സാവി. സ്പെയിനിന്റെ പുൽമൈതാനത്ത് പന്ത്കൊണ്ട് ചിത്രം വരച്ചിരുന്ന കലാകാരനായിരുന്നു സാവി. അത്രയും അളന്ന് മുറിച്ച് നൽകുന്ന പാസുകൾ ഏത് പ്രതിരോധത്തെയും കീറിമുറിക്കാൻ കെൽപുള്ളതായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ മെസിയും ഇനിയസ്റ്റയും സാവിയുമെല്ലാം ഫുട്ബോൾ ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Advertising
Advertising

ഇനി മുതൽ പുൽമൈതാനത്ത് പന്ത് തട്ടാൻ സാവിയുണ്ടാവില്ല. ഈ സമയത്ത് മെസി കഴിഞ്ഞ കാലത്തെ സാവിയുമൊത്തുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുകയാണിവിടെ

മെസിയുടെ പോസ്റ്റിന്റെ പൂർണരൂപം

‘’സാവി, നിന്നോടൊത്തുള്ള നിമിഷങ്ങള്‍ എനിക്ക് അത്രമേൽ സന്തോഷമുള്ളതായിരുന്നു. ഒരുപാട് വർഷങ്ങൾ നമ്മളൊരുമിച്ച് മറക്കാനാവാത്ത അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നീ പോയ അന്ന് മുതൽ മൈതാനത്തിനകത്തും പുറത്തും നിന്നെ ഞാന്‍ വല്ലാതെ മിസ് ചെയ്തിട്ടുണ്ട്. അത്രമേൽ നീ എന്നെ കളിക്കളത്തിലും പുറത്തും സഹായിച്ചിട്ടുണ്ട്. ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന നിനക്ക് എന്റെ എല്ലാവിധ ആശംസകളും. ഫുട്ബോൾ ലോകത്ത് നീ എന്ത് ചെയ്താലും അത് പൂർണവിജയമായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് ‘’

Tags:    

Similar News