പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടാന്‍ സിറ്റിക്ക് ഒരൊറ്റ മത്സരം മാത്രം ബാക്കി

നിലവില്‍ 95 പോയന്റുമായി സിറ്റിയും 94 പോയന്റുമായി ലിവർപൂളുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്

Update: 2019-05-06 21:19 GMT

പ്രീമിയർ ലിഗിൽ വിന്‍സന്റ് കോംപനിയുടെ മനോഹരമായ ലോങ്ങ് റൈഞ്ചർ ഗോളിൽ ലിസ്റ്ററിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ജയത്തോടെ വിണ്ടും സിറ്റി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിന്റെ 70ാം മിനിറ്റിലെ കോംപനിയുടെ ലോങ്ങ് റൈഞ്ചർ ഗോളിലൂടെയാണ് അതി നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സിറ്റി ജയിച്ചുകയറിയത്.

നിലവില്‍ 95 പോയന്റുമായി സിറ്റിയും 94 പോയന്റുമായി ലിവർപൂളുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഇനി ഇരുടീമിനും ഒരൊറ്റ മത്സരം മാത്രമാണ് ശേഷിക്കുന്നത്. അവസാന മത്സരത്തില്‍ ലിവർപൂളിന് വോൾവ്സിനെയാണ് നേരിടാനുള്ളത്. ഈ സീസണിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് വോൾവ്സ് പുറത്തെടുക്കുന്നത്. അവരോട് ജയിച്ചാലും സിറ്റി അവസാന മത്സരത്തിൽ ബ്രയിന്റണുമായി പരാജയപ്പെടുകയോ സമനിലയാവുകയോ ചെയ്താൽ മാത്രമേ ലിവർപൂളിന് ലീഗ് കിരീട സാധ്യതയുള്ളു.

Advertising
Advertising

Full View

17ാം സ്ഥാനത്തുള്ള ബ്രയിന്റണുമായി സിറ്റി ജയിച്ചാൽ തുടർച്ചയായി രണ്ടാമത്തെ ലീഗ് കിരീടവും ഇത്തിഹാദ് സ്റ്റേഡിയത്തിലെത്തിക്കാൻ ഗാർഡിയോളയുടെ പിള്ളേർക്കാവും. എന്തായാലും ലീഗ് കിരീടം ആര് ഉയർത്തുമെന്നറിയാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവരും.

Tags:    

Similar News