ഞെട്ടിത്തരിച്ച് ചെമ്പട; ബാഴ്സക്കെതിരെ സലാഹ് കളിക്കില്ല

22 പ്രീമിയർ ലീഗ് ഗോളുകൾ സലാഹ് ഈ സീസണിൽ ലിവർപൂളിനായി സ്വന്തമാക്കിയിട്ടുണ്ട്

Update: 2019-05-06 12:49 GMT

ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ബാഴ്സക്കെതിരെ ലിവർപൂൾ സൂപ്പർ താരം സലാഹ് കളിക്കില്ല. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി ന്യൂകാസിലിനെതിരെ നടന്ന മത്സരത്തിൽ ഗോൾകിപ്പറുമായി കൂട്ടിയിടിച്ചതിന് ശേഷം താരം സട്രെച്ചറിലായിരുന്നു കളംവിട്ടത്.

മത്സരത്തിന് മുമ്പുള്ള വാർത്താസമ്മേളനത്തിലാണ് ക്ലോപ്പ് സലാഹ് കളിക്കില്ലെന്ന് വ്യക്തമാക്കിയത്. ‘അത് ശക്തിയുള്ള കൂട്ടിയിടിയായിരുന്നു. താരം പരിക്കിൽ നിന്നും തിരിച്ചുവരുന്നുണ്ട്. എന്നാലും നാളെ കളിക്കാൻ കഴിയില്ല’ ക്ലോപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റോബർട്ടോ ഫിർമീനോയും സലാഹിന്റെ കൂടെ ആൻഫിൾഡിൽ ബാഴ്സക്കെതിരെ കളിക്കില്ല.

Advertising
Advertising

Full View

ഈ സീസണിൽ പ്രീമിയർ ലീഗില്‍ സലാഹ് 22 ഗോളുകള്‍ ലിവർപൂളിനായി സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം വർഷവും ഗോൾഡൻ ബൂട്ട് സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് സലാഹ്. വോൾവ്‍സിനെതിരെ അവസാന മത്സരത്തില്‍ താരം തിരിച്ചെത്തുമെന്നും ക്ലോപ്പ് പറഞ്ഞു.

സെമിയിലെ ആദ്യപാദത്തില്‍ ബാഴ്സയുടെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ക്ലോപ്പിന്റെ ചെമ്പട തകര്‍ന്നിരുന്നു. ലിവര്‍പൂളിന്റെ തട്ടകത്തിലെ സലാഹിന്‍റെയും ഫിര്‍മീനോയുടെയും അഭാവം ലിവര്‍പൂള്‍ എങ്ങനെ നികത്തുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.

Tags:    

Similar News