ബാഴ്സക്ക് വീണ്ടും തിരിച്ചടി; സുവാരസ് കോപ്പ ഡെല്‍ റെ കളിക്കില്ല

ചാംപ്യൻസ് ലീഗ് സെമിയുടെ രണ്ടാം പാദത്തിൽ ലിവർപൂളിനോട് 4-0ന് തോറ്റാണ് ബാഴ്സ പുറത്തായത്

Update: 2019-05-11 17:10 GMT

ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെയാണ് ബാഴ്സയുടെ അവസ്ഥ. ചാംപ്യൻസ് ലീഗിൽ നിന്നും പുറത്തായതിന്റെ ആഘാതത്തിൽ നിന്നും കരകയറുന്നതിന് മുമ്പേ അവരുടെ സൂപ്പർ താരം സുവാരസ് പരിക്കിന്റെ പിടിയിലായിരിക്കുന്നു.

വലത് കാൽമുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം അടുത്തൊന്നും തിരിച്ച് കളത്തിലേക്കുണ്ടാവില്ല. 25ന് വലൻസിയക്കെതിരെ നടക്കുന്ന മത്സരത്തിലും താരം ബൂട്ടുകെട്ടില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ചാംപ്യൻസ് ലീഗ് സെമിയുടെ രണ്ടാം പാദത്തിൽ ലിവർപൂളിനോട് 4-0ന് തോറ്റാണ് ബാഴ്സ പുറത്തായത്. ആ മത്സരത്തിലും മുഴുസമയവും സുവാരസ് കളിച്ചിരുന്നു. കാൽമുട്ടിന്റെ പേശികൾക്കേറ്റ പരുക്കാണ് താരത്തിന് വിനയായത്.

സ്പാനിഷ് കപ്പിന് പുറമെ കോപ്പ ഡെൽ റെയും സ്വന്തമാക്കി ചാംപ്യൻസ് ലീഗ് തോൽവിയുടെ സങ്കടം തീർക്കാമെന്ന ബാഴ്സയുടെ ആഗ്രഹത്തിന് തിരിച്ചടിയാണ് സുവാരസിന്റെ പരിക്ക്.

Tags:    

Similar News