‘ഇന്ത്യന്‍ ഓസിലു’മായുള്ള കരാര്‍ നീട്ടി ബ്ലാസ്റ്റേഴ്‌സ്

കഴിഞ്ഞ സീസണിലെ മികച്ച യുവ താരത്തിനുള്ള പുരസ്​കാരം സ്വന്തമാക്കിയ താരമാണ് ഇന്ത്യന്‍ ഓസിലെന്ന വിളിപ്പേരുളള സഹല്‍

Update: 2019-05-11 15:20 GMT

മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ കരാര്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് മൂന്നു വര്‍ഷത്തേയ്ക്ക് കൂടി നിട്ടി. കഴിഞ്ഞ സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ താരമാണ് ‘ഇന്ത്യന്‍ ഓസിലെ’ന്ന വിളിപ്പേരുളള സഹല്‍. ട്വിറ്ററിൽ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് സഹലിൻെറ കരാർ നീട്ടിയ വിവരം ബ്ലാസ്റ്റേഴ്സ്
അറിയിച്ചത്.

ഇഷ്ടപ്പെട്ട കളിക്കാരനാരാണെന്ന ബ്ലാസ്റ്റേഴ്‌സ് ആരാഞ്ഞപ്പോള്‍ സഹലാണെന്നാണ് ജനം മറുപടി പറഞ്ഞതെന്ന് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച വീഡിയോയും അവര്‍ പുറത്തിറക്കി. അതിനാല്‍, സമദിന്റെ കരാർ 2022 വരെ നീട്ടുന്നുവെന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്.

Advertising
Advertising

2017ലാണ് കണ്ണൂര്‍ സ്വദേശിയായ 22കാരൻ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നത്. റിസര്‍വ് ടീമിനു വേണ്ടി സെക്കന്‍ഡ് ഡിവിഷന്‍ ഐ-ലീഗ് ഫുട്‌ബോളില്‍ കാഴ്ച വെച്ച മികച്ച പ്രകടനമാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ സഹലിന് ബ്ലാസ്റ്റേഴ്‌സിന്റെ സീനിയര്‍ ടീമിലേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ സീസണില്‍ 16 മല്‍സരങ്ങൾ കളിച്ച സഹല്‍ ഒരു ഗോളും നേടിയിരുന്നു.

Tags:    

Similar News