അസഭ്യം,അധിക്ഷേപം,ആക്രമണം,വധഭീഷണി; ഫുട്‌ബോള്‍ റഫറിയിങ് ഇങ്ങനെയൊക്കെയാണ്...

കളിക്കാരില്‍ നിന്നും പരിശീലകരില്‍ നിന്നും കാണികളില്‍ നിന്നും വാക്കാലുള്ള അധിക്ഷേപം മുതല്‍ കയ്യേറ്റം വരെ നടക്കുന്നു. വാക്കാലുള്ള അധിക്ഷേപം കളിയില്‍ സര്‍വ സാധാരണമായിരിക്കുന്നു

Update: 2019-05-16 08:57 GMT

ഹഡേഴ്സ്ഫീല്‍ഡ് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം അദ്ധ്യാപകന്‍ ഡാറാ മൊജ്തഹേദിയുടെ ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍....

ഫുട്ബോള്‍ എന്ന കളിയെ മനോഹരമാക്കുന്നതില്‍ റഫറിമാര്‍ക്ക് അനിഷേധ്യമായ പങ്കുണ്ട്. പക്ഷെ കളി നിയന്ത്രിക്കുന്നതിനിടയില്‍ റഫറിമാര്‍ അധിക്ഷേപിക്കപ്പെടുന്നത് ആ മനോഹാരിത നഷ്ടപ്പെടുത്തുന്നു. ഈയടുത്ത് ബാഴ്സലോണക്കെതിരെ കളിക്കുമ്പോള്‍ അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ സ്പാനിഷ് താരം ഡീഗോ കോസ്റ്റയുടെ റഫറിയോടുള്ള പെരുമാറ്റം അതിനൊരു ഉദാഹരണമാണ്. ഇതിനെ തുടര്‍ന്ന് കോസ്റ്റയെ എട്ട്കളിയില്‍ നിന്ന് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ വിലക്കിയിരുന്നു.

Advertising
Advertising

Full View

റഫറിമാരെ അധിക്ഷേപിക്കുന്നതില്‍ ഫുട്ബോളിന് വേദികള്‍ ഒരു തടസമല്ല. പ്രാദേശികമായി നടക്കുന്ന ഫൈവ്സ്, സെവന്‍സ് ടൂര്‍ണമെന്‍റുകള്‍ മുതല്‍ യുറോപ്പ്യന്‍ കപ്പ് ടൂര്‍ണമെന്‍റുകളില്‍ വരെ റഫറിമാരെ അധിക്ഷേപിക്കുന്നത് ഒരു സാധാരണ കാര്യമായി തുടരുന്നു. കളിക്കാരില്‍ നിന്നും പരിശീലകരില്‍ നിന്നും കാണികളില്‍ നിന്നും വാക്കാലുള്ള അധിക്ഷേപം മുതല്‍ കയ്യേറ്റം വരെ നടക്കുന്നു. 64 ശതമാനം റഫറിമാരും കൂടെക്കൂടെ വാക്കാലുള്ള അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 36 ശതമാനം റഫറിമാര്‍ ഭീഷണികള്‍ക്കും 15 ശതമാനം കയ്യേറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ടെന്ന ഭയപ്പെടുത്തുന്ന വസ്തുതകളും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

അധിക്ഷേപങ്ങള്‍ക്ക് പ്രായ വിത്യാസവുമില്ല. പേടിപ്പെടുത്തുന്ന കാര്യം എന്തെന്നാല്‍ അമച്വര്‍ റഫറിമാരില്‍ 14 വയസ്സ് പ്രായമുള്ള ആളുകള്‍ വരെ ഉണ്ടെന്നുള്ളതാണ്. സുരക്ഷ വളരെ കുറവുള്ള ഇടങ്ങളിലേക്കാണ് ഇവര്‍ ഇറങ്ങിചെല്ലുന്നത്. ഇത് തന്നെയാണ് അമച്വര്‍ മത്സരങ്ങളില്‍ അക്രമങ്ങള്‍ കൂടി വരാനുള്ള കാരണവും.

ഫിഫ റഫറി ഖുനൈദ് കാക്കിര്‍

കാണികളും കളിക്കാരും അപമാനിച്ചാല്‍ പിന്നെ കളി നിയന്ത്രിക്കാനുള്ള ശ്രദ്ധയും ധൈര്യവും നഷ്ടപെടുമെന്നും ഇത് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും റഫറിമാര്‍ പറയുന്നു. അക്രമങ്ങളുടെ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കളികള്‍ക്ക് ശേഷമാണ്. നിരവധി മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായും പഠനങ്ങള്‍ പറയുന്നു.

ഇത് റഫറിമാരുടെ ഓര്‍മ്മശക്തിയെയും പ്രതികൂലമായി ബാധക്കുന്നു. കൂടുതല്‍ റഫറിമാര്‍ ജോലി ഉപേക്ഷിച്ച് പോകാനും ഇത് കാരണമാകുന്നു. കളിയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്ന റഫറിമാരെ പരിഹസിക്കുന്നത് കളിയുടെ നിലവാരത്തെ ബാധിക്കുന്നു. ഇതിനെ സാധാരണവത്കരിക്കുന്നത് വളര്‍ന്ന് വരുന്ന കളിക്കാരില്‍ ഉണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല.

റഫറിമാര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ നടപടികള്‍ ഇല്ലാതെയും പരാജയപ്പെടുകയും ചെയ്യുമ്പോള്‍ അത് നാളെയുടെ കളിക്കാര്‍ക്ക് ഫുട്ബാേള്‍ മൈതാനത്തെ അച്ചടക്കത്തെ കുറിച്ച് തെറ്റായ ധാരണയണ് നല്‍കുന്നത്. റഫറിയുടെ തീരുമാനം അന്തിമമാണ് എന്നവാക്ക് കളിക്കാര്‍ മറക്കുന്നിടത്താണ് പ്രശ്നം തുടങ്ങുന്നതും. പലപ്പോഴും തീരുമാനങ്ങളിലെ പിഴവിനെകാള്‍ കൂടുതല്‍ അതിലെ നിരാശകൊണ്ടാണ് കളിക്കാര്‍ റഫറിമാരോട് കയര്‍ക്കാറ്.

വ്യക്തമായ ശിക്ഷ നടപടിയിലൂടെ ഇത് നിയന്ത്രിച്ചില്ലങ്കില്‍ ഫുട്ബാേളിന്‍റെ മനോഹാരിതയെ ഇത് നശിപ്പിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. പലപ്പോഴും മറ്റ് കളിക്കാര്‍ തങ്ങളുടെ ഇഷ്ട താരങ്ങളെ അനുകരിച്ചണ് റഫറിമാരോട് കയര്‍ക്കുന്നതെന്ന് പഠനങ്ങളില്‍ പറയുന്നു. അങ്ങനെയാണെങ്കല്‍ ഫുട്ബാേളിന്‍റെ എല്ലാ തലങ്ങളിലേക്കും ഈ പ്രവണത വളരെ പെട്ടെന്ന് എത്തിച്ചേരുമെന്ന് നിസ്സംശയം പറയാം.

Tags:    

Similar News